സ്വന്തം ലേഖകൻ: യുഎഇയില്‍ നിന്നും കേരളത്തിലേക്ക് ഒക്ടോബര്‍ 31 മുതല്‍ ഡിസംബര്‍ 31 വരെ സര്‍വീസ് നടത്തുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായാണ് വിമാനസര്‍വീസുകള്‍. ടിക്കറ്റ് ബുക്കിങ് തിങ്കളാഴ്ച മുതല്‍ ആരംഭിച്ചു.
കേരളത്തിലെ നാല് വിമാനത്താവളങ്ങളെ കൂടാതെ ഡല്‍ഹി, ലക്നൗ, മുംബൈ, അമൃത്സര്‍, ഹൈദരാബാദ്, ജെയ്പുര്‍, പുണെ, അഹമ്മദാബാദ്, ചെന്നൈ, മധുരൈ, തിരുച്ചിറപ്പിള്ളി എന്നിവിടങ്ങളിലേക്കും സര്‍വീസുണ്ടാകും. ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിനായി ട്രാവല്‍ ഏജന്റുമായോ എയര്‍ ഇന്ത്യ വെബ്സൈറ്റ് മുഖേനയോ അല്ലെങ്കില്‍ എയര്‍ ഇന്ത്യ ഓഫീസുമായോ നേരിട്ട് ബന്ധപ്പെടാം.
കണ്ണൂരിലേക്ക് ഒക്ടോബര്‍ 25, നവംബര്‍ ഒന്ന്, എട്ട്, 15, 22, 29, ഡിസംബര്‍ ആറ്, 13, 20, 27 ദിവസങ്ങളിലാണ് സര്‍വീസ്. കൊച്ചിയിലേക്ക് ഒക്ടോബര്‍ 26 നും നവംബര്‍ രണ്ട്, ഒമ്പത്, 16, 23, 30, ഡിസംബര്‍ ഏഴ്, 14, 21, 28 തീയതികളിലും തിരുവനന്തപുരത്തേക്ക് ഒക്ടോബര്‍ 27, നവംബര്‍ മൂന്ന്, 10, 17, 24, ഡിസംബര്‍ ഒന്ന്, എട്ട്, 15, 22, 29 തീയതികളിലും കോഴിക്കോടിന് ഒക്ടോബര്‍ 28, നവംബര്‍ നാല്, 11, 18, 25, ഡിസംബര്‍ രണ്ട്, ഒമ്പത്, 16, 23, 30 ദിവസങ്ങളിലുമായാണ് സര്‍വീസ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല