1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 14, 2023

സ്വന്തം ലേഖകൻ: സംസ്ഥാനത്ത് വാട്ടര്‍ ചാര്‍ജ് വര്‍ധിപ്പിക്കും. ലിറ്ററിന് ഒരു പൈസയാണു വര്‍ധിപ്പിക്കുക. നിരക്ക് വര്‍ധിപ്പിക്കാനുള്ള ജലവിഭവ കവകുപ്പിന്റെ ശിപാര്‍ശ ഇന്നു ചേര്‍ന്ന ഇടതു മുന്നണി യോഗം അംഗീകരിച്ചു. ജലവിഭവവകുപ്പിന്റെ ശിപാര്‍ശ പരിശോധിച്ച് നിരക്ക് വര്‍ധനയ്ക്ക് അനുമതി നല്‍കിയതായി ഇടതുമുന്നണി കണ്‍വീനര്‍ ഇ പി ജയരാജന്‍ പറഞ്ഞു.

വാട്ടര്‍ അതോറിറ്റിയുടെ നഷ്ടം നികത്തുന്നതിനാണു വെള്ളത്തിന്റെ നിരക്ക് വര്‍ധിപ്പിക്കുന്നത്. നിലവില്‍ 2391.89 കോടി രൂപയുടെ നഷ്ടത്തിലാണ് അതോറിറ്റി. സി പി എം സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച വികസന നയരേഖ മുന്നണി യോഗം അംഗീകരിച്ചു. വികസന കാര്യങ്ങള്‍ വേഗത്തിലാക്കാന്‍ പൊതുനയം രൂപീകരിക്കുകയാണ് ചെയ്തതെന്നു ഇ പി ജയരാജന്‍ പറഞ്ഞു. ഈ നയത്തിനനുസരിച്ച് ഓരോ വകുപ്പിനെയും ബന്ധപ്പെട്ട മന്ത്രിമാര്‍ ശക്തിപ്പെടുത്തണം.

കാര്‍ഷിക രംഗത്തെ വിപുലീകരിക്കാനുള്ള പദ്ധതികള്‍ രൂപീകരിക്കണമെന്നു നിര്‍ദേശിക്കുന്ന നയരേഖ ഐടി മേഖല കൂടുതല്‍ വളരാന്‍ നടപടിയുണ്ടാകണമെന്നും പറയുന്നു. സാമൂഹികക്ഷേമ പെന്‍ഷന്‍ വിതരണം കൂടുതല്‍ കാര്യക്ഷമമാക്കണം. വീട്ടമ്മമാര്‍ക്കു പെന്‍ഷന്‍ നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കണം. വയോജനങ്ങള്‍ക്കു സുരക്ഷിത കേന്ദ്രങ്ങള്‍ ഉണ്ടാകണം.

വിദേശ സര്‍വകലാശാലകള്‍ വരുന്നത് കേന്ദ്രനയത്തിന്റെ അടിസ്ഥാനത്തിലാണെ്ന്നും സംസ്ഥാനത്തിനു ദോഷം ചെയ്യുന്ന കാര്യങ്ങളുണ്ടെങ്കില്‍ അംഗീകരിക്കില്ലെന്നും ജയരാജന്‍ പറഞ്ഞു. ഉന്നത വിദ്യാഭ്യാസമേഖല ഉന്നത നിലവാരത്തിലേക്ക് ഉയരണം. വിദേശ നിക്ഷേപത്തിന്റെ കാര്യത്തില്‍ കാലനുസരിച്ചുള്ള നിലപാട് സ്വീകരിക്കേണ്ടി വരുമെന്നും ജയരാജന്‍ പറഞ്ഞു.

അതിനിടെ, സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുകയും വികസനം തടയുകയും ചെയ്യുന്ന കേന്ദ്രസർക്കാർ സമീപനത്തിനെതിരെ സി പി എം സംസ്ഥാനതല ജാഥ നടത്തുമെന്ന് സെക്രട്ടറി എം വി ഗോവിന്ദൻ അറിയിച്ചു. ന്യുനപക്ഷങ്ങൾക്കെതിരെ കേന്ദ്രവും ആർ എസ്‌ എസും ഉയർത്തുന്ന കടുത്ത ഭീഷണി തുറന്നുകാട്ടുന്നതിനുകൂടിയാണു ജാഥ. എം വി ഗോവിന്ദൻ നയിക്കുന്ന ജാഥ ഫെബ്രുവരി 20ന്‌ കാസർഗോട്ടുനിന്ന്‌ ആരംഭിച്ച്‌ മാർച്ച്‌ 18നു തിരുവനന്തപുരത്ത്‌ സമാപിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.