സ്വന്തം ലേഖകൻ: മലയാളി യുവതി യുകെയിൽ അന്തരിച്ചു. സ്വിണ്ടനിലെ പര്‍ട്രണില്‍ കുടുംബമായി താമസിക്കുന്ന ഡോണി ബെനഡിക്ടിന്റെ ഭാര്യ ഷെറിന് ഡോണി (39) ആണ് അന്തരിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ വീട്ടില്‍ വച്ചാണ് മരണം സംഭവിച്ചത്.
രണ്ട് വര്‍ഷത്തിലധികമായി ശ്വാസ കോശ സംബന്ധമായ അസുഖം മൂലം ചികിത്സയിൽ കഴിയുകയായിരുന്നു. കഴിഞ്ഞ ആറ് മാസമായി രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് വീട്ടില്‍ തന്നെ ചികിത്സയില്‍ തുടരുകയായിരുന്നു.
നാല് വയസുള്ള ഒരു മകളാണ് ഉള്ളത്. ഷെറിന്റെ കുടുംബാംഗങ്ങൾ യുകെയില്‍ തന്നെ ഉള്ളതിനാല്‍ സംസ്കാരം യുകെയില്‍ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. സംസ്കാരം പിന്നീട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല