സ്വന്തം ലേഖകന്‍: സ്വര്‍ഗത്തില്‍ പോയി യേശുവിനെ കണ്ടു മടങ്ങിയെന്ന് അവകാശപ്പെട്ട യുവതിക്ക് സമൂഹ മാധ്യമങ്ങളില്‍ പൊങ്കാല മഹോത്സവം. യേശു തന്റെ ആത്മാവിനെ സ്വര്‍ഗത്തില്‍ കൊണ്ടു പോയി തിരിച്ചു ഭൂമിയില്‍ എത്തിച്ചുവെന്നാണ് യുവതിയുടെ അവകാശവാദം. സ്വര്‍ഗത്തില്‍ കണ്ട അത്ഭുതകരമായ കാര്യങ്ങളും യേശു തന്നോട് പറഞ്ഞ കാര്യങ്ങളും യുവതി വിശ്വാസികളുമായി പങ്കുവയ്ക്കുന്നതിന്റെ പത്ത് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ നേരത്തെ തരംഗമായിരുന്നു. സ്വര്‍ഗത്തില്‍ 156 തരം റോസാപ്പൂക്കള്‍ ഉണ്ടെന്നും അയ്യായിരം പാട്ടുകള്‍ പാടി ഒരേസമയം കര്‍ത്താവിനെ സ്തുതിക്കുന്ന ദൈവദൂതന്‍മാരെ കണ്ടുവെന്നും യുവതി അവകാശപ്പെടുന്നു. ഇതിനെതിരെയാണ് അതീവ രസകരമായ ട്രോളുകളുമായി ട്രോളന്‍മാര്‍ രംഗത്ത് വന്നിരിക്കുന്നത്. പല തരം തള്ളലുകള്‍ കേട്ടിട്ടുണ്ടെങ്കിലും ഈ ജാതി തള്ളല്‍ ഇത് ആദ്യമാണെന്നാണ് ട്രോളന്‍മാരുടെ പൊതുവിലുള്ള വിലയിരുത്തല്‍. എന്നാപ്പിന്നെ ഞാനങ്ങോട്ട് എന്ന് യാത്ര പറഞ്ഞിറങ്ങുന്ന യുവതിയോട് ബസ് കാശ് കയ്യിലുണ്ടോ എന്ന ചോദിക്കുന്ന കര്‍ത്താവാണ് ഒരു ട്രോളിലെ വിഷയം. തള്ളിന്റെ കാര്യത്തില്‍ ഇക്ക ഏട്ടന്‍ ഫാന്‍സിനെയും മോഡിജിയെയും യുവതി പിന്തള്ളിയെന്ന് മറ്റൊരു ട്രോള്‍. എയര്‍ ഇന്ത്യ ഫ്‌ളൈറ്റിന് ഒരു അജ്ഞാത യുവതി വട്ടം ചാടി. യേശുവിനെ കാണാന്‍ പോയവര്‍ സ്വര്‍ഗത്തില്‍ നിന്ന് വരുന്ന വഴി ചാടിയതാകാമെന്ന് മറ്റൊരു ട്രോള്‍. മിക്ക ട്രോളുകളും പൊട്ടിച്ചിരിപ്പിക്കുന്ന തരത്തിലുള്ളതാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല