ഒടുവില്‍ പ്രവാസകാര്യമന്ത്രാലയം ഇവരുടെ രക്ഷക്കെത്തുകയായിരുന്നു. മലയാളികള്‍ ഉള്‍പ്പെടെ എഴുപതോളം ഇന്ത്യാക്കാരായിരുന്നു ലൈബീരിയയില്‍ പോലീസ് പിടിയിലായിരുന്നത്. ജോലി, താമസം തുടങ്ങിയവയുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിക്കാനുണ്ടെന്നുപറഞ്ഞ് ഇന്ത്യക്കാരെ അവരുടെ താമസസ്ഥലത്തുനിന്ന് തിങ്കളാഴ്ച രാത്രിയിലും തുടര്‍ന്നുള്ള ദിവസങ്ങളിലും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ലൈബീരിയയില്‍ വര്‍ഷങ്ങളായി കഴിയുന്നവരും ഏതാനും മാസങ്ങള്‍ മാത്രമായവരും കസ്റ്റഡിയിലുണ്ടായിരുന്നു. പാകിസ്താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ളവരും കസ്റ്റഡിയിലുണ്ട്. എന്നാല്‍, അവരില്‍ ഭൂരിഭാഗംപേരെയും പിന്നീട് വിട്ടയച്ചതായി മൊണ്‍റോവിയാ നഗരത്തില്‍ താമസിക്കുന്ന മലയാളി അറിയിച്ചു. ഇന്ത്യക്കാര്‍ മൂന്നുദിവസമായി സെല്ലിലാണ് കഴിയുന്നത്. വയനാട് പുല്‍പ്പള്ളി സ്വദേശികളായ വിനു ജോസ് മാത്യു, സിനോജ് എന്നിവര്‍ കഴിഞ്ഞദിവസം കസ്റ്റഡിയിലായവരുടെ കൂട്ടത്തിലുണ്ട്.
കസ്റ്റഡിയിലെടുത്ത എല്ലാവരെയും സൗകര്യങ്ങളില്ലാത്ത സെല്ലില്‍ പാര്‍പ്പിച്ചിരിക്കയാണെന്നും അവര്‍ക്ക് ശരിയായ ഭക്ഷണമോ മറ്റ് സൗകര്യങ്ങളോ നല്‍കുന്നില്ലെന്നും പറയുന്നു. സെല്ലിലുള്ളവര്‍ക്ക് പുറംലോകവുമായി ബന്ധപ്പെടാനാവുന്നില്ല. മുഖ്യനഗരമായ മൊണ്‍റോവിയോയില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും അവര്‍ പ്രശ്‌നത്തില്‍ ഇടപെടുന്നില്ല. ലൈബീരിയയിലെ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുകയും എമിഗ്രേഷന്‍കാരുടെ കസ്റ്റഡിയിലുള്ളവരെ വിട്ടയയ്ക്കാന്‍ ഇടപെടുകയും വേണമെന്നഭ്യര്‍ഥിച്ച് ആന്റോ ആന്റണി എം.പി. ബുധനാഴ്ച പ്രധാനമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. പ്രതിരോധമന്ത്രി എ.കെ.ആന്റണി, വിദേശകാര്യമന്ത്രി എസ്.എം.കൃഷ്ണ, പ്രവാസികാര്യമന്ത്രി വയലാര്‍ രവി എന്നിരും പ്രശ്‌നത്തില്‍ ഇടപെട്ടിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല