സ്വന്തം ലേഖകന്‍: കരിങ്കടലിലെ കപ്പലപകടം; മരിച്ചവരില്‍ ആറ് ഇന്ത്യക്കാരും; മലയാളിയായ അശോക് നായര്‍ രക്ഷപ്പെട്ടു; കൊല്ലപ്പെട്ടവരുടെ എണ്ണം 15 ആയി. റഷ്യയുടെ അതിര്‍ത്തി പ്രദേശമായ കെര്‍ഷ് കടലിടുക്കില്‍ രണ്ട് കപ്പലുകള്‍ കൂട്ടിയിടിച്ച് തീപിടിച്ചാണ് അപകടം ഉണ്ടായത്. കപ്പലില്‍ പതിനഞ്ച് ഇന്ത്യക്കാരുണ്ടായിരുന്നെന്നാണ് വിവരം. ഇതില്‍ നാല് ഇന്ത്യക്കാരെ രക്ഷിച്ചു. മറ്റ് അഞ്ചു പേരെ കണ്ടെത്താനായിട്ടില്ല.
രക്ഷപ്പെട്ടവരില്‍ മലയാളിയായ അശോക് നായരും ഉണ്ട്. തിങ്കളാഴ്ചയാണ് ടാന്‍സാനിയക്ക് സമീപം കരിങ്കടലില്‍ രണ്ട് കപ്പലുകള്‍ക്ക് തീപിടിച്ചത്. ഒരു കപ്പലില്‍ നിന്ന് മറ്റൊന്നിലേക്ക് എണ്ണ മാറ്റുന്നതിനിടെയാണ് തീപിടിത്തമുണ്ടായത്. ദ്രവീകൃത പ്രകൃതിവാതകം വഹിച്ചിരുന്ന വെനീസ്, മെയ്‌സ്‌ട്രോ എന്നീ ടാന്‍സാനിയന്‍ കപ്പലുകള്‍ക്കാണ് തീ പിടിച്ചത്.
ഇരു കപ്പലിലുമായി ആകെ 31 ജീവനക്കാരുണ്ടായിരുന്നെന്നും ഇതില്‍ 15 പേര്‍ കൊല്ലപ്പെട്ടെന്നുമാണ് വിവിധ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തീ പൂര്‍ണമായി അണയ്ക്കാനായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് പ്രതികൂല കാലാവസ്ഥ തടസ്സമാകുന്നുണ്ടെന്നു റഷ്യന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. മറ്റു കപ്പലുകള്‍ എത്തിച്ച് വെള്ളം പമ്പ് ചെയ്താണ് തീയണയ്ക്കാന്‍ ശ്രമിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല