പാര്‍ട്ടിയുടെ തലപ്പത്തുള്ള അച്ഛനും മകനും തമ്മില്‍ ഉടലെടുത്ത ഭിന്നത കേരള കോണ്‍ഗ്രസി ബിയെ പിളര്‍ത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. കേരള കോണ്‍ഗ്രസ് ബി മന്ത്രിയായ ഗണേഷ് കുമാറിനെതിരെ പാര്‍ട്ടിയ്ക്കുള്ളില്‍ ശക്തമായ നീക്കം നടക്കുകയാണ്.
ഗണേഷ് മന്ത്രിസ്ഥാനത്ത് തുടരുന്നത് പാര്‍ട്ടി താത്പര്യങ്ങള്‍ വിരുദ്ധമാണെന്ന നിലപാടിലാണ് പാര്‍ട്ടി ചെയര്മാന് ബാലകൃഷ്ണ പിള്ള. ജനുരി ഒന്നിന് ജനുവരി ഒന്നിന് തിരുവനന്തപുരത്ത് ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗത്തില്‍ മന്ത്രിയെ പിന്‍വലിക്കുന്നത് പ്രഖ്യാപിക്കാനാണ് നീക്കം.
കഴിഞ്ഞദിവസം കൊട്ടാരക്കരയില്‍ നടന്ന പാര്‍ട്ടി ജില്ലായോഗത്തില്‍ ഗണേഷിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ആര്.ബാലകൃഷ്ണപിള്ള നടത്തിയത്. പാര്‍ട്ടിക്ക് അതീതനായി പ്രവര്‍ത്തിക്കുന്ന ഒരു മന്ത്രിയെ ആവശ്യമില്ലെന്ന് അദ്ദേഹം യോഗത്തില്‍ പറഞ്ഞിരുന്നു. പാര്‍ട്ടിയാണ് വലുതെന്നും ഇത്തരമൊരു മന്ത്രിയെ പാര്‍ട്ടിയെ ആവശ്യമില്ലെന്നും അദ്ദേഹം യോഗത്തില്‍ പറഞ്ഞു.
അതേസമയം പാര്‍ട്ടിയിലെ ഏതാനും നേതാക്കള്‍ ഒഴികെയുളഌവര് തന്നോടൊപ്പമാണെന്നാണ് ഗണേഷ് കുമാര്‍ കരുതുന്നത്. അതുകൊണ്ട് മന്ത്രിയെ പിന്‍വലിയ്ക്കുമെന്ന് പ്രഖ്യാപനമുണ്ടായാല്‍ പുതിയ പാര്‍ട്ടി രൂപീകരിയ്ക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം.
അതിനിടെ എന്‍സിപി എം.എല്‍.എ.തോമസ് ചാണ്ടിയെ കേരള കോണ്‍ഗ്രസ്സിലേക്ക് കൊണ്ടുവരാനും പിള്ള നീക്കം തുടങ്ങി. തോമസ് ചാണ്ടി കൂടെയുണ്ടെങ്കില്‍ മന്ത്രിസ്ഥാനംനിലനിര്ത്താമെന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല