ഒരു കാത്തലിക് സ്കൂളിലെ സെക്രട്ടറി മണിക്കൂറിനു 150 പൌണ്ട് എന്ന നിരക്കില്‍ ലൈംഗിക തൊഴിലാളിയായി ജോലി ചെയ്യുന്നതായി റിപ്പോര്‍ട്ട്. കെറി മല്ല്യര്‍ എന്ന സ്കൂള്‍ സെക്രട്ടറിയാണ് ഒരു അഡള്‍ട്ട് വെബ്‌സൈറ്റിലെ സ്വന്തം പ്രൊഫൈലില്‍ സ്വയം അദ്ഭുതപ്പെടുത്തുന്ന, കുസൃതിക്കാരിയായ എന്നൊക്കെ വിശേഷിപ്പിച്ചിരിക്കുന്നത്. 40കാരിയായ ഈ വിവാഹിത കെറി ആന്‍ എന്ന പേരില്‍ ഒരു രാത്രിക്കായി 800 പൌണ്ടോളം സമ്പാദിക്കുന്നുണ്ട്!
ബര്‍മിംഗ്‌ഹാം അതിരൂപതയുടെ കീഴിലുള്ള ലെമിങ്ങ്ടന്‍ സ്പാ ട്രിനിറ്റി കത്തോലിക സ്കൂളിലെ ഒരു വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കള്‍ ഒരു സൈറ്റില്‍ ഇവരുടെ ഫോട്ടോ കാണാന്‍ ഇടയായതാണ് ഇവരുടെ ഒഴിവുസമയ ജോലി എന്താണെന്ന് പുറത്ത് വരാന്‍ കാരണം. ഇത് അവരുടെ ഹോബി ആണെന്നാണ് സ്കൂളിലെ അഡ്മിനിസ്ട്രേഷന്‍ ഹെഡ് ഒരു റിപ്പോര്‍ട്ടറോട് പറഞ്ഞത്. അവരുടെ പ്രൊഫൈലില്‍ അവരുടെ നഗ്ന ഫോട്ടോകളും വ്യത്യസ്തമായ ഒരു അനുഭവം സമ്മാനിക്കുന്ന ഒരു സ്ത്രീ എന്നുള്ള അവകാശ വാദവും ഉണ്ടത്രേ.
ഞാന്‍ ചെയ്യുന്നത് ഞാന്‍ ഇഷ്ടപ്പെടുന്നു. എന്റെ സേവനം പുരുഷന്മാര്‍ക്കും സ്ത്രീകള്ക്കും ദമ്പതികള്‍ക്കും നല്‍കാന്‍ ഞാന്‍ സന്നദ്ധയാണ് എന്നാണ് അവര്‍ ഇതിന് പറയുന്ന മറുപടി. സെക്സി ആയ ഒരു പെണ്‍സുഹൃത്ത് ആണ് താന്‍ എന്നും അവര്‍ സ്വയം അഹങ്കരിക്കുന്നു. സൈറ്റില്‍ അവരുടെ റേറ്റും ആദ്യത്തെ അഞ്ച് മിനിട്ടിനുള്ളില്‍ പണം അടക്കണമെന്നും പറയുന്നുണ്ട്. സണ്‍ പത്രത്തിന്റെ റിപ്പോര്‍ട്ടര്‍ ഒരു ആവശ്യക്കാരന്‍ എന്ന നിലയില്‍ അവരെ വിളിച്ച് സംസാരിച്ചു. ബലിഷ്ഠനായ ഒരു മനുഷ്യനോടൊപ്പം ആണ് അവര്‍ വന്നത്. അവര്‍ റിപ്പോര്‍ട്ടറോടു സംസാരിക്കുമ്പോള്‍ അയാള്‍ കാറില്‍ ഇരിക്കുകയാണ് ചെയ്തത്. ഞാന്‍ ഒരു സ്കൂളില്‍ ആണ് ജോലി ചെയ്യുന്നത്. അതുകൊണ്ട് തന്നെ കുട്ടികളില്‍ നിന്ന് അകലാന്‍ വേണ്ടിയാണ് ഞാന്‍ ഇത് ചെയ്യുന്നത് എന്നാണ് അവര്‍ പറഞ്ഞത്.
11നും 18നും ഇടയില്‍ പ്രായമുള്ള 1145 കുട്ടികള്‍ പഠിച്ചിരുന്ന സ്പെഷ്യലിസ്റ്റ് ആര്‍ട്സ് ആന്‍ഡ് ടെക്നോളജി കോളേജില്‍ അവര്‍ അഞ്ച് വര്‍ഷത്തോളം ജോലി ചെയ്തിട്ടുണ്ട്. ഈ വാര്‍ത്തയോട് പ്രതികരിക്കാന്‍ കെറി മില്ല്യര്‍ വിസമ്മതിച്ചു. നഗ്നഫോട്ടോ കണ്ട അവര്‍ പറഞ്ഞത് ഇത് ഞാന്‍ തന്നെയാണ്, പക്ഷെ എവിടെ നിന്ന് അത് വന്നു എന്ന് അറിയില്ല എന്നായിരുന്നു. കുറച്ച കഴിഞ്ഞപ്പോള്‍ ആ പ്രൊഫൈല്‍ നീക്കം ചെയ്യപ്പെട്ടു. സ്കൂള്‍ പ്രിന്‍സിപ്പല്‍ ആയ ഡോ.ജിം ഫിര്‍ഗ്യൂസന്‍ പറഞ്ഞത് ഇതിനെപ്പറ്റി ഇപ്പോള്‍ ഞങ്ങള്‍ക്ക് ഒന്നും പറയാന്‍ ഇല്ല എന്നാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല