കെറ്ററിങ്ങില്‍ കേരള കാത്തലിക് കമ്മ്യുണിറ്റിയുടെ നേതൃത്ത്വത്തില്‍ വിശുദ്ധവാര ശുശ്രുക്ഷകള്‍ ഭക്തിപുരസ്സരം നടത്തപ്പെട്ടു. ഫാ കാനോന്‍ ജോണും, ഫാ സിറില്‍ ഇടമനയും കാര്‍മ്മികത്വം വഹിച്ചു. പെസഹാ വ്യാഴാഴ്ച കെറ്ററിങ്ങിലെ സെന്റ് എഡ്വാര്‍ഡു പള്ളിയില്‍ വെച്ചു അപ്പം മുറിക്കല്‍ ചടങ്ങു നടത്തപ്പെട്ടു. കെറ്ററിങ്ങില്‍ ഓരോ കുടുംബങ്ങളില്‍ നിന്നും തയ്യാറാക്കി കൊണ്ട് വന്ന അപ്പവും, പാലും തദവസരത്തില്‍ സെന്റ് എഡ്വാര്‍ഡ് കാത്തലിക് പള്ളി വികാരി ഫാ കാനോന്‍ ജോണ് ആശീര്‍വദിച്ചു വിഭജിച്ചു വിതരണം ചെയ്തു. ചെറു പ്രാര്‍ത്ഥനയും തുടര്‍ന്ന് പെസഹാ സന്ദേശവും നല്‍കിയ ശേഷം മാര്‍ത്തോമ്മാ കത്തോലിക്കരുടെ പാരമ്പര്യ അപ്പവും പാലും രുചിച്ച ജോണച്ചന്‍ അവയെ പറ്റി കൂടുതല്‍ ചോദിച്ചറിഞ്ഞു.
ഉയിര്‍പ്പ് തിരുന്നാള്‍ ശുശ്രുഷ ഞായറാഴ്ച രാവിലെ കെറ്ററിംഗ് ഡേസ്ബോറോ ചര്‍ച്ചില്‍ വെച്ച് ഫാ സിറില്‍ ഇടമനയുടെ കാര്‍മ്മികത്വത്തില്‍ ഭക്തി പുരസ്സരം നടത്തപ്പെട്ടു. തിരി വെഞ്ചിരിപ്പ്,മാമ്മോദീശ കൂദാശ നവീകരണം. വിശുദ്ധ ബലി, ഉയിര്‍പ്പ് ശുശ്രുക്ഷ , ഈസ്റ്റര്‍ സന്ദേശം എന്നിവ അത്മീയ ഉണര്‍വ്വേകി.
തുടര്‍ന്ന് പള്ളി ഹാളില്‍ ചേര്‍ന്ന ഈസ്റ്റര്‍ ഘോഷ സ്നേഹ കൂട്ടായ്മ്മയില്‍ കലാ പരിപാടികളും, ഗ്രാന്‍ഡ് ഈസ്റ്റര്‍ ഡിന്നറും ഉണ്ടായിരുന്നു. ഇടവക മക്കള്‍ ഒന്നിച്ചു ചേര്‍ന്ന് പാകം ചെയ്യ്ത് തയ്യാറാക്കിയ സ്വാദിഷ്ട്ടമായ ഭക്ഷണം തങ്ങളുടെ കൂട്ടായ്മയുടെ സ്നേഹവും, സഹകരണവും നിറഞ്ഞ ഈസ്റ്റര്‍വിരുന്നായി. ഗാന ശുശ്രുഷ ചെയ്ത ടൈറ്റസും സംഘവും തിരു കര്‍മ്മങ്ങള്‍ക്ക് ആത്മീയ സാന്ദ്രത പകര്‍ന്നു. പാട്ടും, വിരുന്നും ആസ്വദിക്കാന്‍ തദ്ദേശീയരും ഉണ്ടായിരുന്നു. സോബിന്‍ ജോണ് , റോമി തോമസ് , ബിനോയ് കഞ്ഞൂക്കാരന്‍ , ഷിബു എന്നിവര്‍ നേതൃത്വം നല്‍കി
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല