കൗണ്ടി ക്രിക്കറ്റില്‍ മികച്ച പ്രകടനം കാഴ്ച്ച വെയ്ക്കുകയാണെങ്കില്‍ ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍ കെവിന്‍ പീറ്റേഴ്‌സണിന് ടീമിലേക്ക് മടങ്ങി എത്താനുള്ള സാധ്യതയുണ്ടെന്ന ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡിന്റെ ഇന്‍കമിംഗ് ചെയര്‍മാന്‍ കൊളിന്‍ ഗ്രേവ്‌സ് അഭിപ്രായപ്പെട്ടതിനെ ചൊല്ലി ചര്‍ച്ചകള്‍ കൊഴുക്കുന്നു. കഴിഞ്ഞ ദിവസം ശ്രീലങ്കയ്‌ക്കെതിരെ കനത്ത തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നതിന് പിന്നാലെയാണ് ഈ പ്രസ്താവന വന്നത് എന്നതിനാലാണ് അത് ചര്‍ച്ചയായത്. ലോകകപ്പില്‍ ഇംഗ്ലണ്ട് നേരിടുന്ന മൂന്നാമത്തെ തോല്‍വിയായിരുന്നു വെല്ലിംഗ്ടണില്‍ സംഭവിച്ചത്.
ഓസ്‌ട്രേലിയയില്‍ നടന്ന ആഷസ് വൈറ്റ് വാഷിനെ തുടര്‍ന്നാണ് പീറ്റേഴ്‌സണിനെ ടീമില്‍നിന്ന് നീക്കിയത്. പിന്നീട് ആന്‍ഡേഴ്‌സണ്‍ പ്രസിദ്ധീകരിച്ച ആത്മകഥയില്‍ ടീം ഡയറക്ടര്‍ക്കെതിരെയും കോച്ചിനെതിരെയും കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു, ഇത് പീറ്റേഴ്‌സണിന്റെ മടങ്ങി വരവിന് തടസ്സമായി നിന്നു.
അതേസമയം ഇംഗ്ലണ്ട് ലോകകപ്പില്‍ കനത്ത തോല്‍വികള്‍ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇംഗ്ലണ്ട് ചര്‍ച്ച ചെയ്യേണ്ട അവസാനത്തെ കാര്യമാണ് പീറ്റേഴ്‌സണിന്റെ മടങ്ങി വരവെന്ന് സുറ്റുവര്‍ട്ട് ബ്രോഡ് പ്രതികരിച്ചു. ഇംഗ്ലണ്ടിനെ സംബന്ധിച്ച് ഇത് മോശം സമയമാണ്. ടീമിന്റെ ശ്രദ്ധ തിരിക്കുന്ന ഒന്നും ഈ അവസരത്തില്‍ ഉണ്ടാകാന്‍ പാടില്ല. മറ്റ് ഒരുപാട് കാര്യങ്ങള്‍ ശ്രദ്ധിക്കാനുണ്ടെന്നും ബ്രോഡ് പറഞ്ഞു. ഈ ചര്‍ച്ചകള്‍ അവസാനിക്കണമെങ്കില്‍ ഇംഗ്ലണ്ട് മത്സരങ്ങള്‍ ജയിച്ച് തുടങ്ങണമെന്നും ബ്രോഡ് കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല