ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍ കെവിന്‍പീറ്റേഴ്‌സണ്‍ ഏകദിന, ട്വന്റി മത്സരത്തില്‍ നിന്നും വിടവാങ്ങുന്നതായി പ്രഖ്യാപിച്ചു. തിരക്കേറിയ അന്താരാഷ്ട്ര ഷെഡ്യൂളുകളുടെ സമ്മര്‍ദ്ദം സഹിക്കാനാവുന്നില്ല. ഏറെ ആലോചിച്ചതിനുശേഷമാണ് ഈ തീരുമാനമെടുത്തത്. ടെസ്റ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കും-വിടവാങ്ങല്‍ തീരുമാനം പ്രഖ്യാപിച്ചുകൊണ്ട് കെവിന്‍ പീറ്റേഴ്‌സണ്‍ അറിയിച്ചു.
41.84 ശരാശരിയോടെ ഏകദിനത്തില്‍ കെവിന്‍ പീറ്റേഴ്‌സണ്‍ 4184 റണ്‍സെടുത്തിട്ടുണ്ട്. ട്വന്റിയിലാണെങ്കില്‍ ഏകദേശം 38 എന്ന ശരാശരിയില്‍ 1176 റണ്‍സ് നേടിയിട്ടുണ്ട്.
ഇപ്പോള്‍ പ്രായം 32 ആയി. തുടര്‍ച്ചയായ കളി ശരീരത്തെ ബാധിക്കുന്നുണ്ട്. വിടവാങ്ങുന്നതിന് ഏറ്റവും യോജിച്ച സമയം ഇതാണെന്ന് കരുതുന്നു. 2015ലെ ലോകകപ്പില്‍ പുതിയ തലമുറയിലെ താരങ്ങള്‍ കടന്നു വരട്ടെ.
അന്താരാഷ്ട്ര ട്വന്റി മത്സരത്തില്‍ നിന്നു പിന്‍വാങ്ങിയെങ്കിലും ഡല്‍ഹി ഡെയര്‍ഡേവിള്‍സിനു വേണ്ടി ഇനിയും കളിക്കും. ദക്ഷിണാഫ്രിക്കന്‍ വംശജനായ പീറ്റേഴ്‌സണ്‍ 2004ല്‍ സിംബാബ്‌വേയ്‌ക്കെതിരേയാണ് അരങ്ങേറ്റം കുറിച്ചത്. 137 മത്സരങ്ങളില്‍ നിന്ന് 10 സെഞ്ച്വറികള്‍ നേടിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല