ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്‌സണ് ടീമിലേക്ക് തിരിച്ചുവിളിയില്ല. ബിബിസി ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ദിവസം 326 റണ്‍സ് നേടി കരിയര്‍ ബെസ്റ്റ് പ്രകടനം നടത്തിയപ്പോള്‍ പീറ്റേഴ്‌സണെ ഇംഗ്ലണ്ട് ടീമിലേക്ക് തിരിച്ചുവിളിക്കുമെന്ന് വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് 34കാരനായ പീറ്റേഴ്‌സണ് ടീം അംഗത്വം നഷ്ടമായത്.
ഇംഗ്ലണ്ട് ടീമിന്റെ പുതിയ ഡയറക്ടര്‍ ആന്‍ഡ്രു സ്‌ട്രോസിനെ പീറ്റേഴ്‌സണ്‍ കഴിഞ്ഞ ദിവസം നേരില്‍ കണ്ടിരുന്നു. ഇംഗ്ലണ്ട് ടീമിലേക്ക് തിരിച്ചുവിളിയുണ്ടാകില്ലെന്ന് സ്‌ട്രോസ് പീറ്റേഴ്‌സണെ അറിയിച്ചു. ഇംഗ്ലണ്ട് ടീമിലേക്ക് തിരിച്ചു വരുന്നതിനായി പീറ്റേഴ്‌സണ്‍ കഠിന പ്രയത്‌നം നടത്തിക്കൊണ്ടിരിക്കുകയായിരുന്നു.
ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് പുനസംഘടിപ്പിക്കപ്പെട്ടതോടെ പീറ്റേഴ്‌സണെ പിന്തുണയ്ക്കുന്ന ആളുകള്‍ ബോര്‍ഡിലില്ല. സ്‌ട്രോസിന്റെ നേതൃത്വത്തിലുള്ള ബോര്‍ഡില്‍ പീറ്റേഴ്‌സണെ പിന്തുണയ്ക്കുന്ന ആരുമില്ല. പീറ്റേഴ്‌സണ് ടീമിലേക്ക് തിരിച്ചുവിളി ഉണ്ടാകില്ലെന്ന വാര്‍ത്ത അദ്ദേഹത്തെ പോലും അത്ഭുതപ്പെടുത്തില്ലെന്നാണ് ബിബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്‌ട്രോസുമായി കൂടിക്കാഴ്ച്ച നടത്തുന്നതിന് മുന്‍പ്തന്നെ പീറ്റേഴ്‌സണ് ഇക്കാര്യം ബോധ്യമുണ്ടായിരുന്നെന്നും ബിബിസി റിപ്പോര്‍ട്ടില്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല