കെഎഫ്‌സി ഭക്ഷണത്തില്‍നിന്ന് എലിയെ കണ്ടെത്തിയെന്ന വാര്‍ത്ത കെഎഫ്‌സി തള്ളി. കസ്റ്റമര്‍ക്ക് നല്‍കിയത് ചിക്കന്‍ പീസ് തന്നെയാണെന്ന് കെഎഫ്‌സി നടത്തിയ ലാബ് പരിശോധനയില്‍ കണ്ടെത്തിയതായി കമ്പനി അറിയിച്ചു.
കാലിഫോര്‍ണിയയിലെ വാട്ട്‌സില്‍ താമസിക്കുന്ന ഡിവൊറെസ് ഡിക്‌സനാണ് തനിക്ക് മുന്‍പില്‍ കോഴിക്ക് പകരം എലിയെയാണ് വിളമ്പി വെച്ചതെന്ന ആരോപണം ഉന്നയിച്ച്. എലിയുടെ രൂപത്തിലുള്ള കെഎഫ്‌സി ചിക്കന്റെ ഫോട്ടോ ഇയാള്‍ ഫെയ്‌സ്ബുക്കിലിട്ടത് മണിക്കൂറുകള്‍ക്കകം വൈറലാവുകയായിരുന്നു.
അതിന് ശേഷമാണ് കെഎഫ്‌സി ഈ ചിക്കന്‍ പീസ് പരിശോധനയ്ക്ക് അയച്ചത്. കെഎഫ്‌സിയുടെ ലാബില്‍ പരിശോധിക്കുന്നതിന് പകരം പുറത്തുള്ള സ്വതന്ത്ര ലാബിലാണ് കമ്പനി പരിശോധിപ്പിച്ചത്. ഇത് ചിക്കന്‍ പീസാണെന്ന തെളിഞ്ഞ സാഹചര്യത്തില്‍ കമ്പനിക്കെതിരെ തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ച ഡിക്‌സണ്‍ മാപ്പ് ചോദിക്കണമെന്നും കമ്പനിക്കെതിരെ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും കെഎഫ്‌സി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല