1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 16, 2022

സ്വന്തം ലേഖകൻ: 20 വര്‍ഷത്തിനുശേഷം KGF തുറക്കുന്നു! റോക്കി ഭായിയല്ല, കേന്ദ്ര സർക്കാർ!. 140 വർഷങ്ങത്തോളം പഴക്കമുള്ള ഈ സ്വർണ ഖനിയില്‍ വീണ്ടും ഖനനം ആരംഭിക്കാന്‍ ഒരുങ്ങുകയാണ് കേന്ദ്ര സർക്കാർ. 2001 മാർച്ച് 31-ന് ആയിരുന്നു ഭാരത് ഗോൾഡ് മൈൻസ് എന്ന പൊതുമേഖലാ ഖനന കമ്പനി കെ.ജി.എഫിലെ പ്രവർത്തനം അവസാനിപ്പിച്ചത്. പ്രവർത്തനനഷ്ടം ഏറിയതോടെയായിരുന്നു ഖനിക്ക് പൂട്ടിടേണ്ടി വന്നത്.

എന്നാൽ, ഇപ്പോൾ ആധുനിക സാങ്കേതികവിദ്യയും ഉയർന്നതലത്തിലുള്ള സംവിധാനങ്ങളും ഉപയോഗിച്ച് കുറഞ്ഞ ചിലവിൽ കോലാറിൽ നിന്ന് സ്വർണം വേർതിരിച്ചെടുക്കാൻ സാധിക്കുമെന്ന പ്രതീക്ഷയാണ് ഖനിയുടെ പ്രവർത്തനം പുനരാരംഭിക്കുന്നതിലേക്ക് സർക്കാരിനെ നയിച്ചത്.

വിലയേറിയ ലോഹങ്ങളിലൊന്നായ പല്ലേഡിയം അടക്കമുള്ളവ ഇവിടെ നിന്ന് ഖനനം ചെയ്യാനും നീക്കമുണ്ട്. പദ്ധതികളിലൂടെ 1,73,859.42 കോടി രൂപയുടെ വരുമാനമാണ് കേന്ദ്ര സർക്കാർ പ്രതീക്ഷിക്കുന്നത്. അടുത്ത ആറ് മാസത്തിനുള്ളിൽ കോലാറിലെ ഖനികൾ ലേലം ചെയ്യാനുള്ള നീക്കമാണ് കേന്ദ്രം നടത്തുന്നതെന്നാണ് റിപ്പോർട്ട്. വിദേശ കമ്പനികളുടെ അടക്കം സഹകരണവും കേന്ദ്ര സർക്കാർ പ്രതീക്ഷിക്കുന്നുണ്ട്.

നിലവിൽ ഏറ്റവും കൂടുതൽ സ്വർണം ഇറക്കുന്ന രാജ്യങ്ങളിൽ രണ്ടാമത് ഇന്ത്യയാണ്. ഒരു വര്‍ഷം 900 മുതല്‍ 1000 ടണ്‍ വരെ സ്വര്‍ണമാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. ആഭ്യന്തര ഉത്പാദനം വെറും രണ്ടു മുതല്‍ മൂന്നു ശതമാനം വരെ മാത്രമാണ്. കോലാർ ഖനിയുടെ പ്രവര്‍ത്തനം പുനരാരംഭിക്കുന്നതോടെ ഇത് വര്‍ധിപ്പിക്കാമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടല്‍.

ആഫ്രിക്കൻ ഖനികൾ കഴിഞ്ഞാൽ ലോകത്തിലെ തന്നെ ഏറ്റവും ആഴമേറിയ രണ്ടാമത്തെ സ്വർണഖനിയായിരുന്നു ബെംഗളൂരുവിൽ നിന്ന് 65 കിലോമീറ്റർ ദൂരെ സ്ഥിതി ചെയ്യുന്ന കോലാർഖനി.മൂന്നുകിലോമീറ്റര്‍ ആഴത്തില്‍നിന്നുവരെ ഇവിടെ സ്വര്‍ണഖനനം നടത്തിയിരുന്നു. ഇവിടത്തെ തുരങ്കങ്ങളുടെ ആകെ നീളം 1400 കി.മീ വരുമെന്നാണ് കണക്ക്. 300 ഏക്കറോളം വ്യാപിച്ചുകിടക്കുന്ന പതിമൂന്നോളം കുന്നുകളിൽ ഭൂരിഭാഗവും ഇപ്പോൾ വെള്ളംനിറഞ്ഞ നിലയിലാണ്.

അടുത്തകാലത്തിറങ്ങിയ സിനിമകളിലൂടെയാണ് ലോകം വൻതോതിൽ കോലാറിനെക്കുറിച്ച് ചർച്ചചെയ്യാൻ തുടങ്ങിയത്. കർണാടകത്തിലെ കോലാർ ഖനിയെക്കുറിച്ചറിയാനും വീണ്ടും ചർച്ചയാകാനും പ്രശാന്ത് നീലിന്റെ ചിത്രം ചെറുതല്ലാത്തൊരു പങ്ക് വഹിച്ചിട്ടുണ്ട്. യാഷ് ചിത്രം കെ.ജി.എഫ്. ഒന്നാം ചാപ്റ്ററും രണ്ടാം ചാപ്റ്ററും റിലീസ് ചെയ്തതോടെ ഖനിയെക്കുറിച്ചുള്ള ചർച്ചകൾ ചൂടുപിടിച്ചു. ഇതിനിടെ ഖനി തുറക്കണമെന്നാവശ്യം വീണ്ടും ഉയർന്നു തുടങ്ങിയിരുന്നു. സി.പി.ഐ. അടക്കമുള്ള പാർട്ടികളും ഖനി തുറക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.

സ്വർണഖനി, കോലാർ ഗോൾഡ് ഫീൽഡ് മണ്ഡലത്തിലാണ് സ്ഥിതിചെയ്യുന്നത്. രാജ്യത്ത് ഒരു ഖനിയുടെ പേരിലുള്ള ഏക നിയമസഭാ മണ്ഡലമാണ് ഇത്. തൊഴിൽപരമായി പ്രദേശവാസികൾ ഖനിയെ ഏറെ ആശ്രയിച്ചിരുന്നു എന്നതുകൊണ്ട് ഓരോ തിരഞ്ഞെടുപ്പടുക്കുമ്പോഴും സ്ഥാനാർഥികൾ വാഗ്ദാനങ്ങളുമായെത്തും. കോലാർ സ്വർണഖനി തുറക്കുമെന്ന സ്ഥിരം പല്ലവി കേൾക്കാൻ തുടങ്ങിയിട്ട് രണ്ട് പതിറ്റാണ്ടായി. കോൺഗ്രസ് നേതാവ് കെ.എച്ച്. മുനിയപ്പയുടെ മകൾ രൂപ്കല ശശിധറാണ് കെ.ജി.എഫിലെ എം.എൽ.എ. ഖനി വീണ്ടും തുറക്കാനുള്ള ശ്രമങ്ങള്‍ സർക്കാരുകള്‍ ഏറെക്കാലമായി നടത്തിവരികയായിരുന്നു.

കോലാർ സ്വർണഖനി, അഥവാ കെ.ജി.എഫ് (Kolar Gold Fields). സ്വർണം ഒളിഞ്ഞു കിടക്കുന്ന മണ്ണ്, ഇരുളടഞ്ഞ ജീവിതങ്ങളുടെ കണ്ണീർ പാടങ്ങൾ. 140 വർഷങ്ങത്തോളം പഴക്കമുള്ള ഈ സ്വർണ ഖനിയില്‍ വീണ്ടും ഖനനം ആരംഭിക്കാന്‍ ഒരുങ്ങുകയാണ് കേന്ദ്ര സർക്കാർ. കോലാറിന്‍റെ കറുത്ത മണ്ണില്‍ മഞ്ഞലോഹം വീണ്ടും തെളിഞ്ഞുവരുമ്പോള്‍ ചരിത്രത്തിലെ മറ്റൊരു സുവർണകാലമായിരിക്കുമോ തിരശ്ശീല നീക്കുന്നത്?

2001 മാർച്ച് 31-ന് ആയിരുന്നു ഭാരത് ഗോൾഡ് മൈൻസ് എന്ന പൊതുമേഖലാ ഖനന കമ്പനി കെ.ജി.എഫിലെ പ്രവർത്തനം അവസാനിപ്പിച്ചത്. പ്രവർത്തനനഷ്ടം ഏറിയതോടെയായിരുന്നു ഖനിക്ക് പൂട്ടിടേണ്ടി വന്നത്. എന്നാൽ, ഇപ്പോൾ ആധുനിക സാങ്കേതികവിദ്യയും ഉയർന്നതലത്തിലുള്ള സംവിധാനങ്ങളും ഉപയോഗിച്ച് കുറഞ്ഞ ചിലവിൽ കോലാറിൽ നിന്ന് സ്വർണം വേർതിരിച്ചെടുക്കാൻ സാധിക്കുമെന്ന പ്രതീക്ഷയാണ് ഖനിയുടെ പ്രവർത്തനം പുനരാരംഭിക്കുന്നതിലേക്ക് സർക്കാരിനെ നയിച്ചത്. വിലയേറിയ ലോഹങ്ങളിലൊന്നായ പല്ലേഡിയം അടക്കമുള്ളവ ഇവിടെ നിന്ന് ഖനനം ചെയ്യാനും നീക്കമുണ്ട്. പദ്ധതികളിലൂടെ 1,73,859.42 കോടി രൂപയുടെ വരുമാനമാണ് കേന്ദ്ര സർക്കാർ പ്രതീക്ഷിക്കുന്നത്. അടുത്ത ആറ് മാസത്തിനുള്ളിൽ കോലാറിലെ ഖനികൾ ലേലം ചെയ്യാനുള്ള നീക്കമാണ് കേന്ദ്രം നടത്തുന്നതെന്നാണ് റിപ്പോർട്ട്. വിദേശ കമ്പനികളുടെ അടക്കം സഹകരണവും കേന്ദ്ര സർക്കാർ പ്രതീക്ഷിക്കുന്നുണ്ട്.

നിലവിൽ ഏറ്റവും കൂടുതൽ സ്വർണം ഇറക്കുന്ന രാജ്യങ്ങളിൽ രണ്ടാമത് ഇന്ത്യയാണ്. ഒരു വര്‍ഷം 900 മുതല്‍ 1000 ടണ്‍ വരെ സ്വര്‍ണമാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. ആഭ്യന്തര ഉത്പാദനം വെറും രണ്ടു മുതല്‍ മൂന്നു ശതമാനം വരെ മാത്രമാണ്. കോലാർ ഖനിയുടെ പ്രവര്‍ത്തനം പുനരാരംഭിക്കുന്നതോടെ ഇത് വര്‍ധിപ്പിക്കാമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടല്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.