1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 27, 2018

സ്വന്തം ലേഖകന്‍: തെരഞ്ഞെടുപ്പില്‍ തെറ്റായ വിവരം നല്‍കി; പാക് വിദേശകാര്യമന്ത്രി ഖ്വാജ ആസിഫിന്റെ കസേര തെറിച്ചു. തെരഞ്ഞെടുപ്പ് സമയത്ത് തെറ്റായ വിവരങ്ങള്‍ നല്‍കിയെന്ന പരാതിയില്‍ ഖ്വാജ ആസിഫിനെ ഇസ്ലാമാബാദ് ഹൈക്കോടതി അയോഗ്യനാക്കുകയായിരുന്നു.

2013ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് സമയത്ത് യു.എ.ഇയിലെ തന്റെ സ്ഥിരം ജോലി സംബന്ധിച്ച വിവരം മറച്ച് വെച്ചുവെന്നാണ് കേസ്. ഇത് ഭരണഘടനാപ്രകാരം സത്യപ്രതിജ്ഞാ ലംഘവനമാണെന്ന് കോടതി നിരീക്ഷിച്ചു. മുന്‍ പാക് ക്രിക്കറ്റര്‍ ഇമ്രാന്‍ഖാന്റെ ടെഹ്‌രീക്ക് ഇ ഇന്‍സാഫ് പാര്‍ട്ടി നേതാവ് ഇസ്മാന്‍ ദര്‍ ആണ് പരാതി നല്‍കിയത്.

ആസിഫിനു മന്ത്രിസ്ഥാനത്ത് തുടരാനാകില്ലെങ്ക്‌ലും സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ അവസരമുണ്ട്. മക്കളുടെ കമ്പനിയിലെ ഉദ്യോഗസ്ഥനെന്ന നിലയിലുള്ള ശമ്പളം വ്യക്തമാക്കിയില്ലെന്ന കാരണത്താല്‍ പ്രധാനമന്ത്രിയായിരുന്ന നവാസ് ഷരീഫിനെ കഴിഞ്ഞ വര്‍ഷം കോടതി അയോഗ്യനാക്കിയിരുന്നു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.