സ്വന്തം ലേഖകന്‍: തുര്‍ക്കി അതിര്‍ത്തിയോട് ചേര്‍ന്ന് കുര്‍ദുകളും ഇസ്ലാമിക് സ്റ്റേറ്റും തമ്മിലുള്ള പോരാട്ടം രൂക്ഷമായതോടെ തുര്‍ക്കിയിലേക്ക് സിറിയന്‍ അഭയാര്‍ഥികളുടെ ഒഴുക്കു തുടങ്ങി. ആയിരത്തോളം പേര്‍ അതിര്‍ത്തി കടന്ന് തുര്‍ക്കിയിലേക്ക് പലായനം ചെയതതായാണ് കണക്ക്.
തുര്‍ക്കി അതിര്‍ത്തിക്ക് സമീപം ഇസ്ലാമിക് സ്റ്റേറ്റിനെതിരെ കുര്‍ദ്ദ് സൈന്യം നടത്തുന്ന ആക്രമണമാണ് ജനങ്ങളെ നാടുവിട്ടോടാന്‍ നിര്‍ബന്ധിതരാക്കുന്നത്. എന്നാല്‍ അഭിയാര്‍ഥി പ്രവാഹം നിയന്ത്രിക്കാന്‍ കഴിയാതെ വന്നതിനെ തുടര്‍ന്ന് ക്‌റച്ച് ദിവസങ്ങള്‍ക്ക് മുമ്പ് തുര്‍ക്കി അതിര്‍ത്തി അടച്ചിരുന്നു.
കൂടാതെ ഇസ്ലാമിക് സ്റ്റേറ്റിനെതിരെ അമേരിക്കയുടെ പിന്തുണയോടെ നടത്തുന്ന വ്യോമാക്രമണം തുര്‍ക്കി അതിര്‍ത്തിയില്‍ കനത്ത സുരക്ഷാഭീതിയും ഉണ്ടാക്കിയിരിക്കുന്നു.
കുര്‍ദുകള്‍ തുര്‍ക്കിയിലെ പല ഒഴിഞ്ഞ സ്ഥലങ്ങളും പിടിച്ചടക്കുകയാണെന്നും ഇത് തുര്‍ക്കിയിലെ ജനജീവിതത്തെ ബാധിക്കുന്നതാണെന്നും തുര്‍ക്കി പ്രസിഡന്റ് ത്വയിബ് ഉര്‍ദുഗാന്‍ ആരോപിച്ചു. ഇസ്ലാമിക് സ്റ്റേറ്റ് ശക്തികേന്ദ്രമായ റാഖയില്‍ കുര്‍ദ് സൈന്യത്തിന്റെ സഹായത്തോടെ ഐഎസിനെതിരെ മുന്നേറാന്‍ സഖ്യസേനക്ക് സാധിച്ചിരുന്നു.
ആക്രമണത്തിന്റെ ഭാഗമായി ടെല്‍ അബിയാദ് പിടിചടക്കാനായാല്‍ കുര്‍ദ്ദുകള്‍ക്ക് ഈ മേഖലയില്‍ വ്യക്തമായ മേല്‍ക്കൈ നേടാനാകുമെന്നാണ് വിലയിരുത്തല്‍. കുര്‍ദുകളുടെ ഇടപെടല്‍ തുര്‍ക്കിയുടെ തെക്കുപടിഞ്ഞാറന്‍ മേഖലകളെ സ്വാധീനിക്കാനിടയുണ്ടെന്ന ആശങ്കയും തുര്‍ക്കിക്കുണ്ട്.
കഴിഞ്ഞ ഒരാഴ്ചക്കിടെ 13000 ത്തോളം സിറിയക്കാരാണ് തുര്‍ക്കിയില്‍ അഭയം തേടിയിരിക്കുന്നത്. എന്നാല്‍ അഭയാര്‍ഥികള്‍ തുര്‍ക്കിയിലേക്ക് കടക്കുന്നത് തടയാന്‍ ഇസ്ലാമിക് സ്റ്റേറ്റ് ശ്രമിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല