മലയാളത്തിന്റെ ജനപ്രിയനടന്‍ ദിലീപിന് തമിഴകതാരത്തിന്റെ വക ഒരു സപ്പോര്‍ട്ട്. താന്‍ എല്ലായിപ്പോഴും ദിലീപിന്റെ ഒരു ആരാധികയാണെന്ന് തമിഴ് താരം ഖുശ്ബു പറയുന്നു. ഒരുസമയത്ത് തമിഴിലും മലയാളത്തിലുമെല്ലാം ഏറെ ആരാധകരെനേടി തമിഴ്സിനിമാപ്രേക്ഷകരുടെ `ദൈവ’മായി മാറിയ ഖുശ്ബു ദിലീപിന്റെ ഒരു ആരാധികയാണെന്ന് പറയുമ്പോള്‍ ദിലീപിന് അഭിമാനിക്കാം.
അതേസമയംതന്നെ ഇവര്‍ ഒരുമിച്ച് അഭിനയിക്കുന്ന, സന്ധ്യാമോഹന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘മിസ്റ്റര്‍ മരുമകനു’മായി ബന്ധപ്പെട്ടുള്ള അഭിപ്രായങ്ങളോടൊപ്പംതന്നെയാണ് ഇങ്ങനെയൊരു പുകഴ്ത്തല്‍ എത്തിയിരിക്കുന്നതും. മിസ്റ്റര്‍ മരുമകന്’ ക്രിസ്മസ് റിലീസായി തീയറ്ററുകളിലെത്തും. ബാലതാരമായെത്തി ഇപ്പോള്‍ നായികതാരമായി മാറിയ സനുഷയാണ് ചിത്രത്തില്‍ നായിക. തമിഴകത്തുനിന്നും മുതിര്‍ന്നതാരം ഭാഗ്യരാജും ചിത്രത്തിലുണ്ട്.
പതിനേഴുവര്ഷങ്ങള്ക്കുമുമ്പ് `മാനത്തെക്കൊട്ടാരം’ എന്ന ചിത്രത്തില്‍ ഖുശ്ബുവും ദിലീപും ഒന്നിച്ചഭിനയിച്ചിരുന്നു. പിന്നീട് മലയാളത്തില്‍ `ചന്ദ്രോത്സവം’, `കൈയൊപ്പ്’, പ്രാഞ്ചിയേട്ടന് ആന്‍ഡ് ദി സെയിന്റ്’ തുടങ്ങിയ ചിത്രങ്ങളിലെത്തിയ ഖുശ്ബു ഏറെ ശ്രദ്ധിക്കപ്പെട്ട വേഷങ്ങളാണ് ചെയ്തതും. പിന്നെയും മലയാളികളെ കാണാന്‍ വരികയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല