സ്വന്തം ലേഖകന്‍: സൂര്യഗ്രഹണ ദിവസം അംഗവൈകല്യം മാറാനായി ഒന്‍പത് മാസമായ കുഞ്ഞിനെ കുഴിച്ചിട്ട് കര്‍ണാടകയിലെ ദമ്പതികള്‍. കുഞ്ഞിന്റെ കാലില്‍ ജന്മനാലുള്ള വൈകല്യം ഭേദമാക്കാനാണ് കുഞ്ഞിനെ കഴുത്തുവരെ മണ്ണില്‍ കുഴിച്ചിട്ടതെന്നാണ് മാതാപിതാക്കളുടെ വിശദീകരണം.
കര്‍ണാടകയിലെ ബദര്‍ ജില്ലയിലാണ് മാതാപിതാക്കള്‍ കുഴിയെടുത്ത ശേഷം കുഞ്ഞിന്റെ അരക്കെട്ട് വരെയുള്ള ഭാഗം മണ്ണില്‍ കുഴിച്ചിട്ടത്. സൂര്യഗ്രഹണ ദിവസം ഇങ്ങനെ ചെയ്താല്‍ രോഗം ഭേദമാകും എന്നതാണ് ഇവരുടെ വിശ്വാസം. അത്തരത്തിലുള്ള സംഭവങ്ങള്‍ ഉണ്ടായിട്ടുള്ളതായി മുതുമുത്തച്ഛന്‍മാര്‍ പറഞ്ഞിട്ടുള്ളതായും ഗ്രാമീണര്‍ പറയുന്നു.
സൂര്യഗ്രഹണ ദിവസം രാവിലെ ആറു മണി മുതല്‍ ഏഴു മണി വരെയുള്ള ഒരു മണിക്കൂറാണ് കുഞ്ഞിനെ മണ്ണിട്ട് മൂടിയത്. സൂര്യഗ്രഹണം കഴിഞ്ഞ ശേഷം പുറത്തെടുത്തു. എന്നാല്‍, കുഞ്ഞിന്റെ വൈകല്യത്തിന് യാതൊരു മാറ്റവും സംഭവിച്ചുമില്ല. 86% ജനങ്ങളും ദാരിദ്രരേഖക്കു താഴെയുള്ളവരായ ബദര്‍ ജില്ലയില്‍ ഇത്തരം അന്ധവിശ്വാസങ്ങളുടെ പേക്കൂത്താണെന്ന് അധികൃതര്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല