1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 24, 2012

ഷാജി ഫ്രാന്‍സിസ്

കിടങ്ങുകളുടെ (കോട്ടകളുടെ) നാടായിരുന്ന കിടങ്ങൂര്‍ കവലയ്ക്ക് പറയുന്ന പേരാണ് കോട്ടപ്പുറം, അവിടെ നിന്ന് ഏതാണ്ട് എഴുപതോളം രാജ്യങ്ങളിലേയ്ക്ക് ആളുകള്‍ കുടിയേറിയിട്ടുണ്ട്. ലോകത്തെവിടെ ആയിരുന്നാലും ഇന്റര്‍നെറ്റും ഫോണുകളും ഒന്നും ഇല്ലാതിരുന്ന കാലത്തും കൂടി ഈ നാട്ടിലെ ജനങ്ങള്‍ പരസ്പരം ബന്ധങ്ങള്‍ സൂക്ഷിക്കാനും സ്നേഹം പങ്കുവെയ്ക്കാനും മത്സരിച്ചിരുന്നു. കിടങ്ങൂരുകാര്‍ ഉത്സവങ്ങളും പെരുന്നാളുകളും ജാതി മത ഭേദമന്യേ ഒരേ മനസ്സോടെ ഒന്നിച്ചാണ് ആഘോഷിയ്ക്കുന്നത്.

കഴിഞ്ഞ അഞ്ചു വര്‍ഷമായി യു കെ യില്‍ നടത്തുന്ന കിടങ്ങൂര്‍ സംഗമത്തില്‍ യൂറോപ്പില്‍ നിന്നും അമേരിക്കയില്‍ നിന്നും ആളുകള്‍ എത്തുന്നത്‌ കിടങ്ങൂര്‍ സംഗമത്തിന്റെ മാത്രം പ്രത്യേകതയാണ്.എല്ലാ ജാതി മതസ്ഥരും പങ്കെടുക്കുന്ന യു കെ സംഗമത്തില്‍ കിടങ്ങൂരു നിന്ന് വിവാഹം കൊണ്ടോ മറ്റേതെങ്കിലും കാരണങ്ങളാലോ മാറി താമസിക്കുന്നവരെയും സംഘാടകര്‍ പ്രത്യേകം ക്ഷണിച്ചിട്ടുണ്ട്. അളിയന്മാര്‍ക്കായി ഇത്തവണ പ്രത്യേക സ്വീകരണം ആണ് സ്വാഗത കമ്മിറ്റി ഒരുക്കിയിരിക്കുന്നത്.

കോട്ടപ്പുറം മാതാവിന്റെ അനുഗ്രഹം കൂടുതലായി ലഭിച്ചിട്ടുള്ള കോട്ടപ്പുറം നിവാസികള്‍ മാതാവിന്റെ വണക്കമാസക്കാലത്ത് ഒത്തുകൂടുന്നത് തികച്ചും യാദൃശികം മാത്രം.കോട്ടപ്പുറം കവലയുടെ പ്രതീതി പരുപാടി നടക്കുന്ന ഹാളിലും പരിസരങ്ങളിലും ഒരുക്കുവാന്‍ ശ്രമിയ്ക്കുന്ന സംഘാടകര്‍ ഇത്തവണ കിടങ്ങൂര്‍ക്കാരുടെ ഇഷ്ട ഭക്ഷണം ആയ പിടിയും കോഴിയും കൂടി ഒരുക്കുവാന്‍ പാചക കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

സംഗമം നടക്കുന്ന സ്ഥലവും കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനായി ബന്ധപ്പെടേണ്ട ഫോണ്‍ നമ്പരുകളും …വിലാസവും.. സുധിര്‍. 01905769345., ബിപിന്‍. 07877070223 DATE: 26.05.2012. SATURDAY…VENUE: WARNDON COMMUNITTY CENTRE KOTTAPPURAM KAVALA SHARP DRIVE, WORCESTER. WR49 NX.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.