സ്വന്തം ലേഖകൻ: കോംഗോയിലെ ഒരു സ്ത്രീയെ ഭീകര സംഘാംഗങ്ങൾ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്യുകയും മനുഷ്യ മാംസം നിര്‍ബന്ധിച്ച കഴിപ്പിക്കുകയും ചെയ്തതായി റിപ്പോർട്ട്. ആഭ്യന്തരയുദ്ധം ഒരോദിവസവും രൂക്ഷമായി കൊണ്ടിരിക്കുന്ന കോംഗോയില്‍ നിരവധി മനുഷ്യവകാശ ലംഘന കഥകളാണ് പുറത്ത് വന്നു കൊണ്ടിരിക്കുന്നത്. കോംഗോയിലെ പ്രശ്‌നങ്ങള്‍ വിശകലനം ചെയ്യാന്‍ ചേര്‍ന്ന യോഗത്തിലാണ് ഫീമെയില്‍ സോളിഡാരിറ്റി ഫോര്‍ ഇന്റഗ്രേറ്റഡ് പീസ് ആന്‍ഡ് ഡെവലപ്പ്‌മെന്റിന്റെ പ്രസിഡന്റ് ജൂലിയാന ലുസെന്‍ഗേ കോംഗോ യുവതിക്ക് നേരിടേണ്ടി വന്ന ഭീകര അനുഭവം പങ്കുവെച്ചത്. കോംഗോയിലെ വനിതകളുടെ അവകാശങ്ങള്‍ക്കായി പോരാടുന്ന സംഘടനയാണിത്.
മെയ് മുതല്‍ സര്‍ക്കാരും വിമത സംഘടനകളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ രൂക്ഷമായി കൊണ്ടിരിക്കുകയാണ്. സര്‍ക്കാരിനെതിരെ പോരാടുന്ന കൊഡെകോ ഭീകര സംഘടന തട്ടിക്കൊണ്ടു പോയ തന്റെ കുടുംബാംഗത്തെ മോചിപ്പിക്കാന്‍ മോചനദ്രവ്യവുമായി പോയ യുവതിയാണ് ദുരന്തത്തിനിരയായത്. തുടര്‍ന്ന് തടവുകാരില്‍ ഒരാളെ ഭീകരര്‍ കൊന്ന് മാംസം യുവതിയെ കൊണ്ട് പാകം ചെയ്യിപ്പിക്കുകയും ഇത് യുവതിയടക്കമുള്ള ബാക്കി തടവുകാരെ കൊണ്ട് കഴിപ്പിക്കുകയും ചെയ്തു.
തുടര്‍ന്ന് മോചിതയായ യുവതിയെ മറ്റൊരു സംഘം തട്ടിയെടുത്ത് വീണ്ടും ബലാത്സംഗം ചെയ്യുകയും മനുഷ്യമാംസം നിര്‍ബന്ധിപ്പിച്ച് കഴിപ്പിക്കുകയും ചെയ്തു. അവിടെ നിന്ന് ഒരു വിധത്തിലാണ് ഈ യുവതി രക്ഷപ്പെട്ടതെന്ന് ലുസെന്‍ഗേ പറയുന്നു. കോംഗോയുടെ കിഴക്കന്‍ മേഖല ധാതുക്കളാല്‍ സമ്പന്നമാണ്. ഇവിടെയുള്ള വിഭവങ്ങൾക്കായി പോരാടുന്ന സംഘടനയാണ് കൊഡെകോ. ഭീകരമായുള്ള ഏറ്റുമുട്ടലില്‍ നിരവധി പേര്‍ കൊല്ലപ്പെടുകയും ലക്ഷങ്ങള്‍ നാടുവിടുകയും ചെയ്തിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല