ഇന്ന് ലോക വൃക്ക ദിനം. വൃക്കരോഗങ്ങള്‍ വര്‍ദ്ധിക്കുന്നതും മരണങ്ങള് പെരുകുന്നത് തടയുന്നതിനുമുള്ള ബോധവല്‍ക്കരണത്തിന്റെയും പ്രതിരോധ പ്രവര്‍ത്തനങ്ങളുടെയും ഭാഗമായിട്ടാണ് ഇത്തരത്തിലൊരു ദിനം ആചരിക്കുന്നത്. അതോടൊപ്പം. ആരോഗ്യമുള്ളൊരു ഭാവിക്കായി ആരോഗ്യമുള്ള വൃക്കകളുടെ പ്രാധാന്യത്തെ കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കാനുള്ള ദിനം കൂടിയായിട്ടാണ് സന്നദ്ധ സംഘടനകള്‍ ഈ ദിനത്തെ കാണുന്നത്. വൃക്കരോഗങ്ങളുടെ പ്രാധാന്യവും വ്യപ്തിയും, വൃക്കരോഗങ്ങള്‍ എങ്ങനെ പ്രതിരോധിക്കാം നിയന്ത്രിക്കാം എന്നീ കാര്യങ്ങളെക്കുറിച്ച് ജനങ്ങളില്‍ അവബോധം ഉണ്ടാക്കുക എന്നതാണ് വൃക്ക ദിനാചരണത്തിന്റെ ലക്ഷ്യം.
ലോകാരോഗ്യ സംഘടയുടെ കണക്കുകള്‍ പ്രകാരം, കാന്‍സര്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആളെക്കൊല്ലി രോഗമാണ് വൃക്കരോഗം. മാലിന്യങ്ങള്‍ അരിച്ച് പുറത്ത് കളയുന്ന പ്രക്രിയ ചെയ്യുന്ന ആന്തരികാവയവം ആണ് വൃക്ക. ശരീരത്തിനുള്ളിലെ പ്യൂരിഫയറായ വൃക്ക നശിക്കുന്നതോട് കൂടി ശരീരം വിഷമയമായ പദാര്‍ത്ഥങ്ങളെ കൊണ്ട് നിറയും.
അന്താരാഷ്ട്ര നെഫ്രോളജി സൊസൈറ്റി ,അന്താരാഷ്ട്ര കിഡ്നി ഫൌണ്ടേഷന് എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് ലോകമെമ്പാടും വൃക്ക ദിനം ആചരിക്കുന്നത്. വൃക്കകള്‍ പ്രവര്‍ത്തന രഹിതമാകുന്ന പക്ഷം, മരുന്നുകള്‍ ഡയാലിസിസ് എന്നീ പ്രതിവിധികള്‍ തേടുകമാത്രമേ രക്ഷയുള്ളൂ. എന്നാല്‍ ഇതൊരു ശാശ്വത പരിഹാരമല്ല എന്നറിയുക. വൃക്ക മാറ്റി വയ്ക്കാന്‍ ഇന്ന് കേരളത്തിലെ പല ആശുപത്രികളിലും സൌകര്യമുണ്ട് എന്നത് കുറച്ചു പേരെ ജീവിതത്തിലേക്ക് മടക്കി കൊണ്ട് വരുന്നു. ആരോഗ്യവാനായ ഒരു വ്യക്തിക്ക് ജീവിക്കുന്നതിനു പ്രവര്‍ത്തന ക്ഷമമായ ഒരു വൃക്ക തന്നെ ധാരാളം. അത് കൊണ്ട് തന്നെയാണ് പല വ്യക്തികളും ജീവിച്ചിരിക്കുമ്പോള്‍ തന്നെ വൃക്ക ദാനം ചെയ്യാന്‍ തയ്യാറാകുന്നത്.
വി ഗാര്‍ഡ് ഗ്രൂപ്പ് ഉടമ കൊച്ചൌസേപ്പ് ചിറ്റിലപ്പള്ളിയും കിഡ്നി ഫെഡറേഷന് ചെയര്മാന് ഫാദര്‍ ഡേവിസ് ചിറന്മേലും ജീവിച്ചിരിക്കുമ്പോള്‍ തന്നെ ഒരു വൃക്ക ദാനം ചെയ്ത് അവയവ ദാനത്തിന്റെ മഹത്വം അറിയിച്ചവരാണ്. ‘എല്ലാവര്ക്കും ആരോഗ്യമുള്ള വൃക്കകള്‍ ‘ എന്ന സന്ദേശം ഉയര്‍ത്തിക്കാട്ടിയാണ് ഈ വര്‍ഷത്തെ വൃക്ക ദിനാചരണം സംഘടിപ്പിക്കുന്നത്. സംസ്ഥാനത്ത് വൃക്ക മാറ്റി വച്ച് ജീവിതത്തിലേക്ക് തിരിച്ചു വന്ന വ്യക്തികളുടെ കൂട്ടായ്മയും ദിനാചരണത്തിന്റെ ഭാഗമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിക്കുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല