1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 14, 2024

സ്വന്തം ലേഖകൻ: റഷ്യൻ ആയുധ വിദഗ്ധനെ മോസ്കോയിലെ വനമേഖലയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. റഷ്യൻ സൈന്യം ഉപയോഗിക്കുന്ന മിസൈലുകൾ വികസിപ്പിക്കുന്ന മാർസ് ഡിസൈൻ ബ്യൂറോയിലെ ഡെപ്യൂട്ടി ജനറൽ ഡിസൈനറും ഡിസൈൻ മേധാവിയുമായ മിഖായേൽ ഷാറ്റ്‌സ്‌കിയാണ് കൊല്ലപ്പെട്ടത്.

ക്രെംലിനിൽ നിന്ന് 13 കിലോമീറ്റർ ദൂരെയുള്ള കുസ്മിൻസ്കി വനത്തിൽവെച്ച് വെടിയേറ്റ് കൊല്ലപ്പെട്ട നിലയിലാണ് മിഖായേൽ ഷാറ്റ്‌സ്‌കിയെ കണ്ടെത്തിയത്. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുതിൻ്റെ അടുത്തസഹായിയായിരുന്നു ഷാറ്റ്‌സ്‌കി. അസോസിയേറ്റ് പ്രൊഫസർ കൂടിയായി സേവനം ചെയ്തിരുന്ന ഷാറ്റ്‌സ്‌കി റഷ്യൻ Kh-59 ക്രൂയിസ് മിസൈലിനെ Kh-69 ലെവലിലേക്ക് നവീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.

റഷ്യൻ ഡ്രോണുകൾ, വിമാനങ്ങൾ, ബഹിരാകാശ വാഹനങ്ങൾ മുതലായവയിൽ എഐ സാങ്കേതികവിദ്യയുടെ പ്രയോജനം കൂടി ഉൾപ്പെടുത്തുന്നതിൻ്റെ പ്രധാന വക്താവായിരുന്നു അദ്ദേഹമെന്നും കീവ് ഇൻഡിപെൻഡന്റ് റിപ്പോർട്ട് ചെയ്യുന്നു. കാടിനടുത്തുള്ള ഷാറ്റ്‌സ്‌കിയുടെ വീട്ടിൽ നിന്ന് 10 മിനിറ്റ് നടന്നാലെത്തുന്ന ദൂരത്തിലാണ് മൃതദേഹം കണ്ടെത്തിയതെന്നാണ് റിപ്പോർട്ടുകൾ.

മിസൈല്‍ മനുഷ്യന്‍ എന്നാണ് വിശേഷണമെങ്കിലും ഡ്രോണുകള്‍, സ്‌പേസ്‌ക്രാഫ്റ്റുകള്‍ തുടങ്ങി നിരവധി മേഖലകളില്‍ ഷാറ്റ്‌സ്‌കിയുടെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്. റഷ്യയുടെ എക്‌സ്-59 ക്രൂസ് മിസൈലിനെ പരിഷ്‌കരിച്ച് എക്‌സ്-69 മിസൈലാക്കി ഉയര്‍ത്തിയതിന് പിന്നില്‍ ഇദ്ദേഹത്തിന്റെ തലച്ചോറാണ് പ്രവര്‍ത്തിച്ചത്.

യുക്രൈനെതിരായ യുദ്ധത്തില്‍ റഷ്യ ഉപയോഗിക്കുന്ന പുതിയ ഡ്രോണുകളെല്ലാം വികസിപ്പിച്ചത് ഷാറ്റ്‌സ്‌കിയാണ്. ഷാറ്റ്‌സ്‌കിയുടെ നേതൃത്വത്തിലാണ് മാര്‍സ് ഡിസൈന്‍ ബ്യൂറോ റഷ്യയുടെ 11 ബഹിരാകാശ പേടകങ്ങളുടെ സുപ്രധാനമായ നിയന്ത്രണ സംവിധാനങ്ങള്‍ വികസിപ്പിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.