സ്റ്റെപ്ഹില്‍ ഹോസ്പിറ്റലില്‍ അഞ്ചു പേരുടെ മരണത്തിന് ഇടയാക്കിയ സലൈന്‍ ട്രിപ്പില്‍ ഇന്‍സുലിന്‍ കലര്‍ത്തിയ കേസില്‍ നേഴ്സ് റെബേക്ക ലെഹ്ട്ടനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. അതേസമയം 40 കാരനായ ഒരു രോഗിയുടെ നില അതീവ ഗുരുതരമായ സ്ഥിതിയ്ക്ക് 5 പേരുടെ മരണത്തിനും ഒരാളുടെ ജീവന്‍ അപകടപ്പെടുത്തിയതിനുമാണ് രേബെക്കയ്ക്കെതിരെ പോലീസ് കേസ് ചാര്‍ജ് ചെയ്തിരിക്കുന്നത്, മൊത്തം പതിനാലു രോഗികള്‍ക്ക് ഇന്‍സുലിന്‍ ചേര്‍ത്ത സലൈന്‍ ട്രിപ്പ് നല്‍കിയിട്ടുണ്ടെന്നാണ് കരുതുന്നത്. കുറ്റക്കാരിയാണെന്ന് തെളിയുന്ന പക്ഷം 27 കാരിയായ റെബേക്കയുടെ ഇനിയുള്ള ജീവിതം ജയിലില്‍ ആയേക്കും.
മാഞ്ചസ്റ്റര്‍ മജിസ്ട്രെറ്റ് കോടതി കഴിഞ്ഞ ദിവസം റെബേക്കയെ റിമാന്‍ഡില്‍ വിട്ട് കൊടുത്തിരുന്നു. കഴിഞ്ഞ ബുധനാഴ്ച മുതല്‍ സലൈന്‍ ട്രിപ്പില്‍ ഇന്‍സുലിന്‍ കലര്‍ത്തിയതിന്റെ പേരില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു വരികയായിരുന്നു ഇവരെ. ഒരു ബാച്ച് സലൈന്‍ സൊലൂഷനില്‍ ഇന്‍സുലിന്‍ കലര്‍ത്തിയതായ് പോലീസിന് വ്യക്തമായിട്ടുണ്ട്. 36 കുപ്പി ഇന്‍സുലിന്‍ അടങ്ങിയ സലൈന്‍ ആശുപത്രിയില്‍ നിന്നും പോലീസ് കണ്ടെടുത്തിരുന്നു.
ഇന്‍സുലിന്‍ ശരീരത്തില്‍ കലര്‍ന്നതിനെ തുടര്‍ന്ന് ശരീരത്തിലെ ഷുഗര്‍ നില ക്രമാതീതമായ് കുറഞ്ഞത് മൂലം ടെരെക് വീവര്‍ (84 ), ട്രേസി ആര്ടന്‍(44 ), ജോര്‍ജ് കീപ്(84 ), ആര്‍നോള്‍ഡ് ലോകസ്ട്ടര്‍(),വീര പിയെര്‍സന്‍(84 ) എന്നിവരാണ് മരണപ്പെട്ടത്. ഈ കൊലക്കുറ്റങ്ങള്‍ക്കും കൊലപാതക ശ്രമങ്ങള്‍ക്കും ഒപ്പം ആശുപത്രിയില്‍ നിന്നും മരുന്നുകള്‍ മോഷ്ടിച്ചതിനും റെബേക്കയ്ക്ക് മേല്‍ കുറ്റം ചുമത്തിയാണ് മാഞ്ചസ്റ്റര്‍ മജിസ്ട്രെറ്റ് കോടതില്‍ ഇവരെ ഹാജരാക്കുന്നത്.
ഈ സംഭവങ്ങളെ തുടര്‍ന്ന് എത്രയും വേഗം തന്നെ റെബേക്കയുടെ രെജിസ്ട്രേഷന്‍ റദ്ദാക്കുമെന്ന് നേഴ്സിംഗ് ആന്‍ഡ് മിഡ് വൈഫറി കൌണ്‍സില്‍ അറിയിച്ചിട്ടുണ്ട്. സംഭവം നടന്ന സ്റ്റോക്ക് പോര്‍ട്ടിലെ സ്റ്റെപ്പിംഗ് ഹില്‍ ആശുപത്രി അതീവ ജാഗ്രതയാണ് പുലര്‍ത്തുന്നത്. ജോലിക്കാര്‍ക്ക് കര്‍ശന നിര്‍ദേശങ്ങളാണ് നല്‍കിയിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല