ജീവിതത്തിലേക്ക് മടക്കി കൊണ്ട് വരേണ്ട നഴ്സ് തന്നെ രോഗികളെ കൊലപ്പെടുത്തുക എന്നത് അതിക്രൂരം തന്നെയാണ്. സ്റ്റോക്ക്പോര്‍ട്ടിലെ സ്റ്റെപ്പിംഗ് ഹില്‍ ആശുപത്രിയില്‍ മരുന്നിലെ മറിമായം മൂലം മൂന്ന് രോഗികള്‍ മരിക്കാനിടയായ സംഭവത്തില്‍ സംഭവിച്ചിരിക്കുന്നത് ഇത് തന്നെയാണോ എന്നാണ് പോലീസ് ഇപ്പോള്‍ സംശയിക്കുന്നത്. സംശയത്തെ തുടര്‍ന്നു ഇതേ ഹോസ്പിറ്റലിലെ നഴ്സായ റെബേക്ക ലെഹ്ട്ടനെ (27) അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യലിനായ് അറസ്റ്റ് ചെയ്തു. ജോര്‍ജ് കിപ്പ്(84), അര്‍നോള്‍ഡ` ലങ്കാസ്റ്റര്‍(71), ട്രേസി ആര്ഡന്‍(44) എന്നിവരാണ് ഷുഗര്‍ ലെവല്‍ ക്രമാതീതമായ് താഴ്ന്നതിനെ തുടര്‍ന്ന് മരണപ്പെട്ടത്. പ്രാഥമിക അന്വേഷണത്തില്‍ ഇന്‍സുലിന്‍ സലൈന്‍ ട്രിപ്പ് ബോട്ടിലില്‍ കലര്ത്തിയതാണ് മരണകാരണമെന്ന് കണ്ടെത്തിയിരുന്നു.
റെബേക്ക ഒറ്റയ്ക്ക് താമസിക്കുന്ന അവരുടെ ഫ്ലാറ്റില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയെ തുടര്‍ന്നാണ് രേബെക്കയുറെ അറസ്റ്റ്. ഹോസ്പിറ്റലില്‍ നിന്നും ഒരു മൈലോളം അകലെയുള്ള ഇവരുടെ ഫ്ലാറ്റില്‍ നിന്നും അഞ്ച് ബാഗുകളും ഒരു കമ്പ്യൂട്ടറും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെടുത്തിട്ടുണ്ട്. ഇതേ തുടര്‍ന്ന് ഫ്ലാറ്റ് പോലീസ് സീല്‍ ചെയ്യുകയും നാല് പോലീസുകാരെ ഫ്ലാറ്റിനു കാവല്‍ നിര്‍ത്തുകയും ചെയ്തിട്ടുണ്ട്.
23 വയസ്സുകാരനായ സാം എഡ്ജ് എന്ന നടന്‍ ആശുപത്രിയില്‍ വെച്ചുന്നയിച്ച ഒരു സംശയമാണ് ഈ സംഭവം തിരിച്ചറിയുന്നതിലേക്ക് നയിച്ചത്. പതിനേഴാം വയസ്സ് മുതല്‍ പ്രമേഹത്തിന് ചികില്‍ത്സ തേടുന്ന സാം ഈ ഹോസ്പിറ്റലിലെ എ1 വാര്‍ഡില്‍ ചികിത്സയിലായിരുന്നു, ഒരു ദിവസം സൈലന്‍ നല്‍കിയപ്പോള്‍ തന്റെ ഷുഗര്‍ ലെവല്‍ ക്രമാതീതമായ് കുറയുന്നതായ് തോന്നിയ സം തന്റെ സംശയം അറിയിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ഹോസ്പിറ്റലിലെ ഒരു സീനിയര്‍ നഴ്സാണ് പോലീസില്‍ അറിയിച്ചത്.
രണ്ടു പതിറ്റാണ്ട് മുന്‍പ് ലിങ്കന്ഷയറില്‍ ബെവര്‍ലി അലിറ്റ് എന്ന നേഴ്സ് ഇതേ രീതിയില്‍ ഒരു ആശുപത്രിയിലെ നാല് കൊച്ചു കുട്ടികളെ കൊന്നിരുന്നു. ശരീരത്തില്‍ അമിത തോതില്‍ ഇന്‍സുലിന്‍ കലര്‍ന്നാല്‍ രോഗി കൊമയിലാകും, കാരണമെന്തെന്നു കണ്ടെത്താനായില്ലെങ്കില്‍ പെട്ടെന്ന് മരണപ്പെടുകയും ചെയ്യും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല