സ്വന്തം ലേഖകന്‍: ദക്ഷിണ കൊറിയ ഒരുക്കിയ സംഗീത വിരുന്ന് ആസ്വദിച്ച് ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്‍. ദക്ഷിണ കൊറിയന്‍ പോപ് ഗായകര്‍ ഒരുക്കിയ സംഗീത പരിപാടി ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ ഹൃദയം കീഴടക്കിയതായാണ് റിപ്പോര്‍ട്ടുകള്‍.
മുന്‍ ഗായിക കൂടിയായ പത്‌നി റി സോല്‍ ജുവിന്റെ കൂടെയായിരുന്നു കിം പരിപാടിക്കെത്തിയത്. നേരത്തേ, ദക്ഷിണ കൊറിയന്‍ സംഗീതം തന്റെ രാജ്യത്തെ ജനങ്ങളെ വഴിതെറ്റിക്കാന്‍ ലക്ഷ്യമിട്ടാണെന്ന് പ്രതികരിച്ചിരുന്നു കിം. സമീപകാലത്ത്, ആദ്യമായാണ് ഒരു ഉത്തര കൊറിയന്‍ ഭരണാധികാരി അയല്‍രാജ്യത്തെ കലാകാരന്മാരുടെ പരിപാടി നേരിട്ട് വീക്ഷിക്കുന്നത്.
അതിവേഗം ഐക്യത്തിലേക്ക് നീങ്ങുന്ന ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ നയതന്ത്ര ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായായിരുന്നു സംഗീതജ്ഞരുടെ സന്ദര്‍ശനം. ഇരു രാജ്യങ്ങളുടെയും തലവന്‍മാര്‍ പങ്കെടുക്കുന്ന ഉച്ചകോടി ഏപ്രില്‍ 27 ന് നടക്കാനിരിക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല