സ്വന്തം ലേഖകന്‍: ആണവ, മിസൈല്‍ പരീക്ഷണങ്ങളില്‍ ചര്‍ച്ചയ്ക്കു തയാറാണെന്ന് കിം ജോംഗ് ഉന്‍ സമ്മതിച്ചായി ജാപ്പനീസ് മാധ്യമം. കിം ജോങ് ഉന്നും ചൈനയുടെ പ്രസിഡന്റ് ഷി ചിന്‍പിങ്ങുമായുള്ള കൂടിക്കാഴ്ചയിലാണ് ഇക്കാര്യം സമ്മതിച്ചതെന്നും ജപ്പാനിലെ പ്രമുഖ പത്രം റിപ്പോര്‍ട്ട് ചെയ്തു.
രണ്ടു കൊറിയകള്‍, ചൈന, ജപ്പാന്‍, യുഎസ്, റഷ്യ എന്നീ ആറു രാജ്യങ്ങള്‍ കക്ഷികളായ ചര്‍ച്ച പുനരാരംഭിക്കാന്‍ ഉത്തര കൊറിയ തയാറാണെന്നാണ് കിം ചൈനയില്‍ നടത്തിയ സന്ദര്‍ശനത്തിനിടെ സമ്മതിച്ചത്. ആണവ നിരായുധീകരണത്തിനുള്ള സമ്മതവും അറിയിച്ചു. 2009 ലാണ് ഇത്തരത്തിലൊരു ചര്‍ച്ച അവസാനം നടന്നത്.
മേയില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയില്‍ ആറു രാഷ്ട്ര ചര്‍ച്ചയ്ക്കുള്ള സന്നദ്ധത കിം അറിയിച്ചേക്കും. കൊറിയന്‍ ഉച്ചകോടി 27ന് നടക്കും. ഇതിനു മുന്നോടിയായി ഇരുരാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥരുടെ സംഘം കൂടിക്കാഴ്ച നടത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല