1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 21, 2018

സ്വന്തം ലേഖകന്‍: കിം ജോംഗ് ഉന്നിന് മാനസാന്തരം; ഉത്തര കൊറിയ ആണവ, മിസൈല്‍ പരീക്ഷണങ്ങള്‍ നിര്‍ത്തി. ശനിയാഴ്ച മുതല്‍ ഭൂഖണ്ഡാന്തര മിസൈല്‍ വിക്ഷേപണത്തറകള്‍ അടച്ചുപൂട്ടുകയും ആണവപരീക്ഷണങ്ങള്‍ അവസാനിപ്പിക്കുകയുമാണെന്ന് ഉത്തര കൊറിയന്‍ വാര്‍ത്താ ഏജന്‍സി അറിയിച്ചു. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച ലക്ഷ്യമിട്ടും കൊറിയന്‍ മേഖലയില്‍ സമാധാനം പുനസ്ഥാപിക്കുന്നതിനുമാണ് ആണവപരീക്ഷണം നിര്‍ത്തിവയ്ക്കുന്നതെന്ന് വാര്‍ത്താ ഏജന്‍സി പറയുന്നു.

ഉത്ത രകൊറിയക്കും ലോകത്തിനു തന്നെയും വളരെ നല്ല വര്‍ത്തയാണിതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. യുഎസില്‍ ചെന്നെത്താന്‍ ശേഷിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ച് യുഎസിനെ പ്രകോപിപ്പിച്ച ഉത്തര കൊറിയയുടെ മനം മാറ്റം ആവേശത്തോടെയാണ് ഡോണള്‍ഡ് ട്രംപ് വരവേറ്റത്. യുഎസ്ഉത്തരകൊറിയ ഉച്ചകോടിയുമായി മുന്നോട്ടു പോകാമെന്നും ട്രംപ് ട്വീറ്റ് ചെയ്തു.

ആണവനിരായുധീകരണത്തിന് സന്നദ്ധമാണെന്ന് നേരത്തെ ഉത്തരകൊറിയ വ്യക്തമാക്കിയിരുന്നു. കൊറിയന്‍ യുദ്ധത്തിനുശേഷം അമേരിക്ക ദക്ഷിണ കൊറിയയില്‍ നിലനിര്‍ത്തിയിട്ടുള്ള സൈനികരെ പിന്‍വലിക്കണമെന്നതുള്‍പ്പെടെയുള്ള ഉപാധികളൊന്നും വയ്ക്കാതെ നിരായുധീകരണ ചര്‍ച്ചയാവാമെന്നാണു പ്യോഗ്യാംഗ് സമ്മതിച്ചിട്ടുള്ളത്. ഇരുകൊറിയകളും തമ്മില്‍ അടുത്തയാഴ്ച നടത്താനിരിക്കുന്ന ഉച്ചകോടിക്കു മുന്നോടിയായാണ് ഉത്തര കൊറിയയുടെ നിര്‍ണായക തീരുമാനം.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.