സ്വന്തം ലേഖകന്‍: കിം ജോംഗ് ഉന്നും ട്രംപും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് സിംഗപ്പൂര്‍ വേദിയാകുമെന്ന് സൂചന; കൂടിക്കാഴ്ച ജൂണില്‍. ജൂണ്‍ മാസത്തിലെ മൂന്നാം ആഴ്ചയിലായിരിക്കും കൂടിക്കാഴ്ചയെന്നാണ് റിപ്പോര്‍ട്ടുകള്‍. ദക്ഷിണ കൊറിയന്‍ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
കിമ്മുമായുള്ള കൂടിക്കാഴ്ചയ്ക്കു വേദിയും സമയവും നിശ്ചയിച്ചുവെന്ന് ട്രംപ് വെള്ളിയാഴ്ച പറഞ്ഞിരുന്നു. എന്നാല്‍ ഇതിനപ്പുറം ഒരു വിവരവും അദ്ദേഹം നല്കിയില്ല. കൊറിയകള്‍ക്കിടയിലെ നിസൈനീകൃത മേഖലയായ പാന്‍മുംജോമില്‍ കൂടിക്കാഴ്ച നടത്താനാണ് തനിക്ക് ആഗ്രഹമെന്ന് ട്രംപ് അതിനും മുമ്പും വ്യക്തമാക്കിയിരുന്നു.
എന്നാല്‍, കൂടിക്കാഴ്ച മൂന്നാമതൊരു സ്ഥലത്തു നടത്താമെന്ന് അമേരിക്കയും ഉത്തര കൊറിയയും തീരുമാനിച്ചതായാണ് ദക്ഷിണ കൊറിയന്‍ ഇപ്പോള്‍ റിപ്പോര്‍ട്ട ചെയ്യുന്നത്. അപ്രവചനീയമായ ട്രംപിന്റെ സ്വഭാവമാണ് ലോകം ആകാംക്ഷയോയ്യെ കാത്തിരിക്കുന്ന കൂടിക്കാഴ്ചയ്ക്കുള്ള് വേദി ഇനിയും തീരുമാനമാകാത്തതിനുള്ള കാരണമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല