സ്വന്തം ലേഖകന്‍: അമേരിക്കയെ യുദ്ധത്തിന് വെല്ലുവിളിച്ച് ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍, ഏതുതരം ആക്രമണത്തിനും സൈന്യം സജ്ജമാണെന്ന് പ്രഖ്യാപനം. തുടര്‍ച്ചയായി പ്രകോപനപരമായ പ്രസ്താവനളാല്‍ അമേരിക്കയെ ഇളക്കുക്കത് തുടരുകയാണ് കിം.
ഉത്തര കൊറിയയുടെ ഭരണം നിയന്ത്രിക്കുന്ന വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ എഴുപതാം വാര്‍ഷികത്തോട് അനുബന്ധിച്ചു നടത്തിയ കൂറ്റന്‍ സൈനിക പരേഡിലാണ് യുഎസ് സാമ്രാജ്യത്വത്തിന്റെ ഏതു പ്രകോപനത്തിനും മറുപടി നല്‍കാന്‍ സൈന്യം സജ്ജമാണെന്നു കിം പ്രഖ്യാപിച്ചത്.
യുഎസുമായി ഏതുതരം യുദ്ധത്തിനും തയാറാണെന്ന് തുറന്നടിക്കുകയായിരുന്നു ഏകാധിപതി കിം ജോങ് ഉന്‍.
കറുത്ത മാവോ സ്യൂട്ടിലെത്തിയ കിം ജോങ് ഉന്‍ സല്യൂട്ട് സ്വീകരിക്കുന്നതിന്റെ ദൃശ്യങ്ങളും കൊറിയന്‍ ടിവി സംപ്രേഷണം ചെയ്തു. തലസ്ഥാനനഗരമായ പ്യോങ്യാങ്ങില്‍ നടന്ന സൈനികാഭ്യാസ പ്രകടനവും പരേഡും കാണാന്‍ ആയിരക്കണക്കിനു സാധാരണ ജനങ്ങളും എത്തിയിരുന്നു.
പതിവുപോലെ ഈ പ്രസ്താവനയും അമേരിക്ക അവഗണിക്കുമോ എന്നത് വ്യക്തമല്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല