സ്വന്തം ലേഖകന്‍: ചൈനീസ് കടല്‍ത്തീരത്ത് കിം ജോംഗ് ഉന്നും ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങും തമ്മില്‍ അപ്രതീക്ഷിത കൂടിക്കാഴ്ച. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്കു മുന്നോടിയായാണ് ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങുമായി കൂടിക്കാഴ് നടത്തിയത്.
വടക്കു കിഴക്കന്‍ ചൈനയിലെ ഡാലിയന്‍ നഗരത്തിന്റെ കടല്‍ തീരത്ത് ഇരുനേതാക്കളും നടന്നു സംസാരിക്കുന്ന ചിത്രം ചൈനീസ് മാധ്യമമായ സിസിടിവി പുറത്തുവിട്ടു. തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായിരുന്നു കൂടിക്കാഴ്ചയെന്നു ഷിന്‍ഹുവ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. മാര്‍ച്ചിന് ശേഷം ഇതു രണ്ടാം തവണയാണ് കിം ചൈനയിലെത്തുന്നത്. ഉത്തര കൊറിയ ഉള്‍പ്പെടെ വിവിധ വിഷയങ്ങള്‍ ചൈനയുമായി ചര്‍ച്ച ചെയ്യുമെന്നു തൊട്ടുപിന്നാലെ ട്രംപ് ട്വീറ്റ് ചെയ്തു.
കിമ്മും താനും തമ്മില്‍ നടത്തിയ ആദ്യ കൂടിക്കാഴ്ചയ്ക്കു ശേഷം ചൈന– ഉത്തരകൊറിയ ബന്ധത്തിലും കൊറിയന്‍ മേഖലയിലെ സാഹചര്യങ്ങളിലും ഗുണകരമായ മാറ്റങ്ങളുണ്ടായി. അതില്‍ അതിയായ സന്തോഷമുണ്ട്– ഷിയും വ്യക്തമാക്കി. മേഖലയുടെ സമാധാനത്തിനായി ഇനിയും കൂടിക്കാഴ്ച ആവശ്യമെങ്കില്‍ തയാറാണെന്നും ഷി പറഞ്ഞു. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ട്രെയിനിലായിരുന്നു കിം ബെയ്ജിങ്ങിലെത്തിയത്. 2011ല്‍ അധികാരത്തിലെത്തിയ ശേഷം കിമ്മിന്റെ ആദ്യ വിദേശ സന്ദര്‍ശനമായിരുന്നു ഇത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല