1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 27, 2018

സ്വന്തം ലേഖകന്‍: കിം ജോങ് ഉന്‍ അതീവ രഹസ്യമായി ചൈന സന്ദര്‍ശിച്ചതായി റിപ്പോര്‍ട്ട്; വാമൂടിക്കെട്ടി ചൈനീസ് അധികൃതര്‍. ഡാങ്‌ഡോങ് വഴി പ്രത്യേക ട്രെയിനിലാണ് കിം ജോങ് ഉന്‍ സുഹൃദ് രാജ്യമായ ചൈനയില്‍ എത്തിയതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ കിം താമസിക്കുന്നത് എവിടെയെന്നോ ചൈനയില്‍ കിമ്മിന്റെ പരിപാടികള്‍ എന്തൊക്കെയെന്നോ സംബന്ധിച്ച കാര്യങ്ങള്‍ വ്യക്തമല്ല. ഉത്തരകൊറിയയുമായുള്ള സൗഹൃദത്തിന്റെ പേരില്‍ വിവിധ രാജ്യങ്ങളില്‍നിന്ന് ചൈന എതിര്‍പ്പുകള്‍ നേരിടുന്ന സാഹചര്യത്തിലാണ് സന്ദര്‍ശനം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

കിം ചൈനയിലെത്തിയതെന്ന് കരുതുന്ന ഒരു ട്രെയിനിന്റെ ദൃശ്യങ്ങള്‍ തിങ്കളാഴ്ച സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നതിനെ തുടര്‍ന്നാണ് സന്ദര്‍ശനം സംബന്ധിച്ച അഭ്യൂഹങ്ങള്‍ ശക്തമായത്. ഉത്തര കൊറിയയുടെ നേതാക്കള്‍ വിദേശയാത്രകള്‍ക്ക് ഉപയോഗിക്കാറുള്ള തരം പഴയ രീതിയിലുള്ള ഒരു തീവണ്ടിയുടെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. റെയില്‍വേ സ്റ്റേഷനില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന കനത്ത സുരക്ഷയും പോലീസ് സാന്നിധ്യവും വീഡിയോയില്‍ വ്യക്തമാണ്. കൂടാതെ, ടിയാന്‍മെന്‍ സ്‌ക്വയര്‍ അടക്കം സുപ്രധാനമായ പല കേന്ദ്രങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുള്ളതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ഉത്തര കൊറിയ ലോകത്തെ പല പ്രധാന രാജ്യങ്ങളില്‍നിന്നും എതിര്‍പ്പുകള്‍ നേരിടുന്ന സാഹചര്യത്തില്‍ കിം ചൈനീസ് നേതാക്കളെ കാണുന്നതിന് വലിയ പ്രാധാന്യമാണ് ലോക മാധ്യമങ്ങള്‍ നല്‍കുന്നത്. അമേരിക്കന്‍ പ്രസിഡന്റുമായും ദക്ഷിണ കൊറിയന്‍ പ്രസിഡന്റുമായും കിം ജോങ് ഉന്‍ കൂടിക്കാഴ്ച നടത്തുമെന്ന് നേരത്തെ വാര്‍ത്തയുണ്ടായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.