സ്വന്തം ലേഖകന്‍: പതിറ്റാണ്ടുകള്‍ക്കു ശേഷം ഉത്തര കൊറിയ ദക്ഷിണ കൊറിയക്ക് സൗഹൃദത്തിന്റെ കൈകൊടുത്തു; ഉത്തര കൊറിയന്‍ ഒളിമ്പിക് സംഘത്തിന് ദക്ഷിണ കൊറിയയില്‍ ഊഷ്മള സ്വീകരണം. ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്നും ഉത്തര കൊറിയയുടെ സെറിമോണിയല്‍ തലവന്‍ കിം യോങ് നാമും ആണ് ശീതകാല ഒളിമ്പിക്‌സിനു മുന്നോടിയായുള്ള ചടങ്ങില്‍ വേദി പങ്കിട്ടത്.
മൂണും ഭാര്യയും ചേര്‍ന്നാണ് അതിഥികളെ സ്വീകരിച്ചത്. ചെറുചിരിയോടെ ആതിഥ്യമരുളിയ മൂണിനെ നാം ഹസ്തദാനം ചെയ്തു. ജപ്പാന്‍ പ്രസിഡന്റ് ഷിന്‍സോ ആബെയും ചടങ്ങിനെത്തിയിരുന്നു. അത്താഴവിരുന്നിന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിനും ഒളിമ്പിക്‌സ് മേധാവി മോതസ് ബച്ചിനുമിടയിലാണ് നാമിന് ഇരിപ്പിടം ഒരുക്കിയത്. യു.എസ് വൈസ് പ്രസിഡന്റ് മൈക് പെന്‍സ് അത്താഴവിരുന്നില്‍ പങ്കെടുത്തില്ല. നാമിന് അഭിമുഖമായിട്ടായിരുന്നു പെന്‍സിന്റെ സ്ഥാനം.
കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങ്ങും ദക്ഷിണ കൊറിയയിലെത്തിയിട്ടുണ്ട്. ചരിത്രത്തിലാദ്യമായാണ് കിം കുടുംബത്തില്‍നിന്നുള്ള ഒരാള്‍ ദക്ഷിണ കൊറിയ സന്ദര്‍ശിക്കുന്നത്. ഉദ്ഘാടന ചടങ്ങില്‍ ജോങിന് അടുത്താണ് പെന്‍സിന് ഇരിപ്പിടമൊരുക്കിയത്. ചടങ്ങ് തീരുംവരെ ജോങിന് മുഖം കൊടുക്കാതിരിക്കാന്‍ പെന്‍സ് ശ്രമിക്കുന്നതും കാണാമായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല