1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 30, 2015

സ്വന്തം ലേഖകന്‍: ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് യുന്‍ ഈ വര്‍ഷം മാത്രം തട്ടിക്കളയാന്‍ ഉത്തരവിട്ടത് 15 പേരെയെന്ന് റിപ്പോര്‍ട്ട്. തന്റെ ഏകാധിപത്യ പ്രവണത്തകളേയും പരിധിയില്ലാത്ത അധികാരത്തേയും ചോദ്യം ചെയ്തവരെയാണ് കിം വധശിക്ഷയ്ക്കു വിധിച്ചതെന്നാണ് സൂചന.

വനം വകുപ്പിന്റെ ഉപമന്ത്രിയാണ് കൊല്ലപ്പെട്ടവരില്‍ പ്രമുഖന്‍. വന നശീകരണവുമായി ബന്ധപ്പെട്ട കിമ്മിന്റെ നയം ചോദ്യം ചെയ്തതിനാണ് ഈ മന്ത്രിയെ വധിച്ചത്.

ദക്ഷിണകൊറിയന്‍ രഹസ്യാന്വേഷണ ഏജന്‍സികളെ ഉദ്ധരിച്ചു പ്രമുഖ വാര്‍ത്താ ഏജന്‍സിയാണു വിവരങ്ങള്‍ പുറത്തു വിട്ടത്. 2013 ല്‍ തന്റെ അമ്മാവനായ ജാങ് സോങ് തേയിയെ വധിച്ചുകൊണ്ടായിരുന്നു കിമ്മിന്റെ തട്ടിക്കളയല്‍ ഉത്തരവുകളുടെ തുടക്കം.

ഉത്തരകൊറിയന്‍ അധികാര ശ്രേണിയിലെ ഏറ്റവും കരുത്തനായ രണ്ടാമത്തെയാള്‍ എന്നു കരുതപ്പെട്ടിരുന്ന തേയിയുടെ വധശിക്ഷ രാജ്യത്തിനകത്തും പുറത്തും ഒരുപോലെ അത്ഭുതവും ഞെട്ടലും ഉളവാക്കിയിരുന്നു.

കിം അടുത്തുതന്നെ മോസ്‌കോ സന്ദര്‍ശിക്കുമെന്ന വിവരവും ഏജന്‍സി പുറത്തുവിട്ടിട്ടുണ്ട്. 2011 ല്‍ അധികാരമേറ്റ ശേഷമുള്ള കിമ്മിന്റെ ആദ്യ വിദേശ സന്ദര്‍ശനമാകും ഇത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.