സ്വന്തം ലേഖകന്‍: ഉത്തര കൊറിയയുടെ സ്വന്തം ഏകാധിപതി കിം ജോങ് യുന്‍ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന കൊടുമുടി കയറുന്ന തിരക്കിലാണ്. ചൈന, കൊറിയ അതിര്‍ത്തിയിലുള്ള 2750 മീറ്റര്‍ ഉയരമുള്ള പെയ്ക്ത് കൊടുമുടിയാണ് കിം ജോങ് യുന്നിന്റെ മുന്നില്‍ കീഴ്ടടങ്ങിയത്. കൊറിയക്കാര്‍ക്കിടയില്‍ കിമ്മിന്റെ വ്യക്തിപ്രഭാവം വളര്‍ത്തുന്നതിന്റെ ഭാഗമായാണ് വാര്‍ത്തയെന്ന് ആരോപണവും ഉയര്‍ന്നു കഴിഞ്ഞു.
നേരത്തെ വെറും മൂന്നു വയസ്സുള്ളപ്പോള്‍ കിം ഡ്രൈവിങ് പഠിച്ചതായി സര്‍ക്കാര്‍ പത്രം വാര്‍ത്ത നല്‍കിയിരുന്നു. പര്‍വത മുകളിലുള്ള സൈനികരുടെ ആത്മവിശ്വാസം കൂട്ടാനാണ് സൈനിക തലവന്മാര്ക്കൊപ്പം കിം കൊടുമുടി കയറിയതെന്നാണ് പുതിയ വാര്‍ത്ത. മഞ്ഞുമൂടിയ പെയ്ക്ത് കൊടുമുടിയില്‍ കിം നില്ക്കുന്ന ചിത്രവും ഒപ്പം പുറത്തുവിട്ടിട്ടുണ്ട്.
ഇന്ത്യക്കാര്‍ക്ക് കൈലാസമെന്ന പോലെ കൊറിയക്കാരുടെ പുണ്യസ്ഥലമാണ് അഗ്നി പര്‍വതമായ പെയ്ക്ത് കൊടുമുടി. കിമ്മിന്റെ പിതാവ് കിം ജോങ് ഇല് പെയ്ക്ത് പര്‍വതത്തിലാണ് ജനിച്ചതെന്നു നേരത്തെ പ്രചാരണം ഉണ്ടായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ജനനം റഷ്യയില്‍ ആയിരുന്നെന്ന് കണ്ടെത്തിയ ചരിത്രകാരന്മാര് ഈ വാദം പൊളിക്കുകയായിരുന്നു.
കിമ്മിന്റെ പിതാമഹന് കിം ഇല് സൂങ്, പിതാവ് കിം ജോങ് ഇല്, തുടര്‍ന്ന് കിം എന്നിങ്ങനെ കിം കുടുംബ വാഴ്ച്ചയാണ് ഉത്തര കൊറിയയില്‍. 2011 ല്‍ കിം ജോങ് ഇല് അന്തരിച്ചപ്പോഴാണു മകന് കിം ജോങ് യുന്‍ അധികാരത്തിലെത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല