ധനികരായ ചിലര്‍ തെരുവിലെ കുട്ടികള്‍ക്കൊപ്പം കുറച്ചു സമയം ചിലവഴിക്കുന്നതും മറ്റും പലപ്പോഴും വാര്‍ത്തകള്‍ സൃഷ്ടിക്കാറുണ്ട്. ഹോളിവുഡ് നടിയും മോഡലും യു.എസ് റിയാലിറ്റി താരവുമോക്കെയായ കിം കര്‍ദാഷിയാന് ഇങ്ങനെയൊരു മോഹം ഉണ്ടായി, ബോളിവുഡില്‍ ഒരു ചാന്‍സ് വേണം! ബോളിവുഡ് സിനിമകളുടെ ഗ്ലാമര്‍ ടച്ചാണ് തന്നെ ആകര്‍ഷിക്കുന്നത് എന്ന് ഈ വിവാദ സുന്ദരി ഒരു അഭിമുഖത്തില്‍ പറഞ്ഞു. തന്റെ ജീവിതത്തിലെ ആദ്യ ഗള്‍ഫ ് ടൂറിനു മുന്നോടിയായി നല്‍കിയ അഭിമുഖത്തിലാണ് കര്‍ദാഷിയാന്‍ ബോളിവുഡ് പ്രേമം വെളിപ്പെടുത്തിയത്.
തന്റെ സഹോദരന്‍ ഇന്ത്യ സന്ദര്‍ശിച്ചിട്ടുണ്ട്. ധാരാളം മനോഹരങ്ങളായ ആഭരണങ്ങള്‍ സഹോദരന്‍ ഇന്ത്യയില്‍ നിന്ന് കൊണ്ടുവന്നിരുന്നു. ഇന്ത്യയെ കുറിച്ച് ധാരാളം കഥകളും പറഞ്ഞുതന്നിട്ടുണ്ട്. അതിനാല്‍ ഇന്ത്യ സന്ദര്‍ശിക്കുന്നതിന്‌് അതിയായ ആഗ്രഹമുണ്ടെന്നും കര്‍ദാഷിയാന്‍ പറഞ്ഞു. അമ്മ ക്രിസ് ജെന്നര്‍ക്കൊപ്പമാണ് കര്‍ദാഷിയാന്‍ ഗള്‍ഫ് സന്ദര്‍ശനം നടത്തിയത്..
നിതംബത്തിന്റെ ആകര്‍ഷകത്വം കൊണ്ട് ലോകമെമ്പാടും ആരാധകരെ സൃഷ്‌ടിച്ച കാര്‍ദാഷിയന്റെ ബോളിവുഡ് സ്വപ്‌നം നടക്കുമോയെന്ന് കാത്തിരുന്ന് കാണാം. ഹോളിവുഡിന്റെ പിന്നാലെ പായുന്ന ബോളിവുഡ് ഇനി കാര്‍ദാഷിയന്റെ നിതംബത്തിനു പിന്നാലെ പായുമോയെന്നാണ് പാപ്പരാസികള്‍ കാത്തിരിക്കുന്നത്. എന്തായാലും പ്ലേ ബോയിയുഉറെ ഈ എക്കാലത്തെയും ഹോട്ട് ഗേളില്‍ ഒരാളായ കിമിന്റെ ആഗ്രഹം കൊള്ളാം!
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല