റിയാലിറ്റി ടിവി സ്റ്റാര്‍ കിം കര്‍ദാഷിയന്‍ രണ്ടാമതും ഗര്‍ഭിണിയായി. കീപ്പിംഗ്അപ്പ് വിത്ത് കര്‍ദാഷിയന്‍സ് എന്ന ടിവി ഷോയിലൂടെയാണ് ഗര്‍ഭിണിയാണെന്ന വിവരം കിം വെളിപ്പെടുത്തിയത്. കിമ്മിന്റെ സഹോദരി ഖോലെ കര്‍ദാഷിയനാണ് ഷോയുടെ ഹോസ്റ്റ്.
കിം കര്‍ദാഷിയന്‍ കാനിയെ വെസ്റ്റ് ദമ്പതികളുടെ ആദ്യ കുട്ടിക്ക് 21 മാസം പ്രായമായി. ഈ കുട്ടിയുടെ പേര് നോര്‍ത്ത് എന്നാണ്. ആദ്യ കുട്ടിക്ക് നോര്‍ത്ത് എന്ന് പേരിട്ടിരിക്കുന്ന സാഹചര്യത്തില്‍ രണ്ടാമത്തെ കുട്ടിക്ക് സൗത്ത് എന്ന് പേരിടണമെന്നാണ് ട്വിറ്റര്‍ ഉപയോക്താക്കള്‍ തമാശ രൂപേണ ആവശ്യപ്പെട്ടിരിക്കുന്നത്. കിം ഗര്‍ഭിണിയാണെന്ന വാര്‍ത്ത പുറത്തു വിട്ടതിന് പിന്നാലെ ട്വിറ്ററില്‍ കിം കര്‍ദാഷിയാന്‍ ട്രെന്‍ഡിംഗായിരുന്നു. എന്നാല്‍, ഒരവസരത്തില്‍ കിംനെ തള്ളി സൗത്ത് എന്ന പേര് ട്രെന്‍ഡിംഗ് ടോപ്പിക്കുകളില്‍ മുകളില്‍ വന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല