സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റ് ബന്ധം, പ്രമുഖ ബ്രിട്ടീഷ് മോഡല്‍ കിംബര്‍ലി മൈനേഴ്‌സ് അറസ്റ്റില്‍. കിംബര്‍ലിയുടെ ഐ.എസിനെ അനുകൂലിച്ചുകൊണ്ടുള്ള സമൂഹ മാധ്യമങ്ങളിലെ ഇടപെടലുകളാണ് അറസ്റ്റിനു പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍.
അടുത്തിടെ രഹസ്യമായി ഇസ്ലാം മതം സ്വീകരിച്ചുവെന്ന് കരുതപ്പെടുന്ന കിംബര്‍ലി സോഷ്യല്‍ മീഡിയയില്‍ ഐ.എസ് അനുകൂല വീഡിയോകള്‍ ഷെയര്‍ ചെയ്യുകയും ലൈക്ക് ചെയ്യുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് ബ്രിട്ടീഷ് തീവ്രവാദ വിരുദ്ധ സേനയും എ14 സീക്രട്ട് സര്‍വീസും അന്വേഷണം തുടങ്ങിയത്.
വെള്ളിയാഴ്ച അറസ്റ്റിലായ കിംബര്‍ലിയെ ഇന്നലെ വൈകുന്നേരം ജാമ്യത്തില്‍ വിട്ടു. ബ്രാഡ്‌ഫോര്‍ഡിലെ ഇവരുടെ വീട്ടിലും പോലീസ് പരിശോധന നടത്തി. അതേസമയം ഐ.എസ് അനുകൂല വീഡിയോകളെ പിന്തുണച്ച തന്റെ പേരിലുള്ള സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ വ്യാജമാണെന്ന് കിംബര്‍ലി ആരോപിച്ചു.
തനിക്ക് സോഷ്യല്‍ മീഡിയയില്‍ അക്കൗണ്ടില്ല. തീവ്രവാദ ബന്ധമുള്ള ആരുമായും തനിക്ക് ബന്ധമില്ലെന്നും കിംബര്‍ലി പറഞ്ഞു. പ്രമുഖ ബ്രിട്ടീഷ് മാധ്യമമായ ദ സണ്ണിന് വേണ്ടി നഗ്‌നയായി പോസ് ചെയ്ത് വാര്‍ത്തയിലെ താരമായ മോഡലാണ് കിംബര്‍ലി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല