സ്വന്തം ലേഖകൻ: സൗദി, ബഹ്റെെൻ രാജ്യങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന വഴിയായ കിംഗ് ഫഹദ് കോസ്‌വേയിൽ ഗതാഗത പ്രതിസന്ധി. കഴിഞ്ഞ ദിവസം മുതൽ ആണ് ഇവിടെ ഗതാഗത പ്രതിസന്ധി തുടങ്ങിയത്. മണിക്കൂറുകൾ കാത്തിരുന്ന ശേഷമാണ് പലർക്കും അതിർത്തി കടക്കാൻ സാധിച്ചത്. യാത്രക്കാരുടെ നിര നീണ്ടതിനാൽ പലരും വലിയ ബുദ്ധിമുട്ടിലായി യാത്രക്കായി. പിന്നീട് മണിക്കൂറുകൾ കാത്തിരുന്ന് കടൽ കടന്നു. പ്രാദേശിക മാധ്യമങ്ങൾ ആണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. സൗദിയിൽ നിന്നും ബഹ്റെെനിലേക്കുള്ള വാഹനങ്ങളുടെ എണ്ണത്തിൽ ആണ് വലിയ വർധനവ് ഉണ്ടായതെന്ന് പ്രദേശിക മാധ്യമങ്ങളുടെ റിപ്പോർട്ടിൽ പറയുന്നു.
തിങ്കളാഴ്ച, ചൊവ്വാഴ്ച ദിവസങ്ങളിലും ഇതേ തിരക്കാണ് അനുഭവപ്പെട്ടത്. കിംഗ് ഫഹദ് കോസ്‌വേയിൽ എത്തുന്നവരുടെ എണ്ണത്തിൽ വലിയ വർധനവ് ഉണ്ടായെന്നും കോസ്‌വേ കടക്കുന്നവരുടെ എണ്ണം പുതിയ റിക്കോർഡിലേക്ക് കടന്നെന്നും അധികൃതർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വലിയ തിരക്ക് ഇവിടെ അനുഭവപ്പെട്ടത്. കിംഗ് ഫഹദ് കോസ്‌വേയിൽ കൂടി സഞ്ചരിക്കുകയാണെങ്കൽ ബഹ്റെെനിൽ നിന്നും സൗദിയിൽ എത്താൻ സമയം കുറവായിരുന്നു. എന്നാൽ ഇപ്പോൾ വലിയ സമയം ആണ് യാത്രക്കായി വേണ്ടി വരുന്നത്. തിരക്ക് മൂലം ചൊവ്വാഴ്ച്ച രാവിലെ കോസ്‌വേ വഴിയുള്ള യാത്ര താത്കാലികമായി നിർത്തി വെക്കുക പോലും ചെയ്തിരുന്നു.
കോസ്‌വേയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന യാത്രക്കാർ ആണ് കടന്നു പോയത്. 136498 പേര്‍ ആണ് കഴിഞ്ഞ ദിവസം പാലം കടന്ന് യാത്ര ചെയ്തതെന്നാണ് റിപ്പോർട്ട്. മണിക്കൂറില്‍ 5000 തോതിലും മിനുട്ടില്‍ 94 വീതം തോതിലും യാത്രക്കാര്‍ ഈ പാലം കടന്നു പോകുന്നുണ്ട്. 2020 ജനുവരിയില്‍ 131000 പേര്‍ ഒറ്റ ദിവസം സഞ്ചരിച്ചതായിരുന്നു റെക്കേർഡ് ഇതാണ് ഇപ്പോൾ തകർത്തിരിക്കുന്നത്.
കോസ്‌വേയിലെ യാത്രാ പ്രതിസന്ധിയിൽ സൗദിയിൽ നിന്നുള്ള ഒരു മലയാളി കുടുംബത്തേയും ബാധിച്ചു. സൗദിയിൽ സന്ദർശക വീസയിൽ എത്തിയ ഇവർ ബഹ്റെെനിലേക്ക് വീസ പുതുക്കാൻ പോകുമ്പോൾ ആണ് ഗതാഗത കുരുക്കിൽ കുടുങ്ങിയത്. ബഹ്റെെനിൽ പോയി വീസ പുതുക്കി വരുന്നവർ ആണ് ഇത്തരത്തിൽ കുടുങ്ങിയത്. കുട്ടികളും ഇവർക്കൊപ്പം ഉണ്ടായിരുന്നു. മണിക്കൂറുകൾ നീണ്ട കാത്തിരിപ്പിന് ഒടുവിൽ ആണ് പലരും പാലം കടന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല