കുറഞ്ഞ അദ്ധ്വാനം, കൂടുതല്‍ പണം. അതാണ് താരങ്ങളെ പുതുവത്സരാഘോഷ പരിപാടികളിലേക്ക് ആകര്‍ഷിക്കുന്ന പ്രധാന ഘടകം. ന്യൂയര്‍ പരിപാടിക്ക് നൃത്തം ചെയ്യാന്‍ പ്രശസ്‌തരായ ബോളിവുഡ് താരങ്ങള്‍ കൈപ്പറ്റുന്ന പ്രതിഫലം കേട്ടാല്‍ ഞെട്ടരുത്. നാല് കോടി രൂപയാണ് ഷാരൂഖിന് പുതുവത്സരാഘോഷ നൃത്തത്തിന് കിട്ടുന്ന പ്രതിഫലം. നിരവധി പുതുമുഖങ്ങള്‍ വരുന്നുണ്ടെങ്കിലും മറ്റ് ഖാന്‍മാര്‍ നിറഞ്ഞു നില്‌ക്കുന്നുണ്ടെങ്കിലും ‘ബോളിവുഡിന്റെ ബാദ്‌ഷാ ‘ ഇന്നും ഷാരൂഖ് തന്നെ. രാ-വണ്ണിന്റെ വിജയവും വരാന്‍ പോകുന്ന ഡോണ്‍ – 2 വന്‍ വിജയമാകുമെന്ന പ്രതീക്ഷയുമാണ് ഷാരൂഖിന്റെ താരമൂല്ല്യമുയര്‍ത്തുന്ന ഘടകങ്ങള്‍.
രണ്ടു കോടി രൂപയാണ് ബോളിവുഡ് താരസുന്ദരി കരീന പുതുവര്‍ഷപ്പിറവിയിലെ നൃത്തത്തിന് കൈപ്പറ്റുന്നത്. കഴിഞ്ഞ വര്‍ഷം കരീന അഭിനയിച്ച ഗോല്‍മാല്‍, ബോഡി ഗാര്‍ഡ്, രാ-വണ്‍ എന്നീ ചിത്രങ്ങളുടെ വിജയമാണ് കരീനയുടെ വിപണി മൂല്ല്യം ഉയര്‍ത്തുന്നത്.
കത്രീന കൈഫ്, പ്രിയങ്ക ചോപ്ര എന്നീ താരങ്ങളാണ് ഷാരൂഖും കരീനയും കഴിഞ്ഞാല്‍ പിന്നെ പ്രതിഫലക്കാര്യത്തില്‍ മുന്‍പന്തിയിലുള്ള താരങ്ങള്‍. ഇവര്‍ക്ക് ഒന്നേകാല്‍ കോടി രൂപയാണ് നൃത്തത്തിനുളള പ്രതിഫലം. ബിപാഷ ബസു, അനുഷ്‌ക്ക ശര്‍മ്മ, മലൈക അറോറ ഖാന്‍, മല്ലിക ഷെറാവത്ത് തുടങ്ങിയ ഹോട്ട് സുന്ദരിമാര്‍ 50 ലക്ഷം മുതല്‍ 75 ലക്ഷം രൂപവരെയാണ് പുതുവര്‍ഷ നൃത്തപരിപാടിക്ക് ഈടാക്കുന്നത്.
യാനാ ഗുപ്‌ത, സമീരാ റെഡ്‌ഡി, നേഹ ധൂപിയ, കോയിന മിത്ര, തനുശ്രീ ദത്ത എന്നീ നടിമാര്‍ 10 ലക്ഷത്തിനും 25 ലക്ഷത്തിനും ഇടയ്‌ക്കുള്ള തുകയാണ് ഈടാക്കുന്നത്. പ്രസ്‌തുത നടിമാര്‍ സിനിമയെക്കാള്‍ പ്രതിഫലം കൈപ്പറ്റുന്നത് ഇത്തരം പരിപാടികള്‍ക്കാണ്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും പുതുവത്സരാഘോഷ പരിപാടികളില്‍ നൃത്തം ചെയ്യാന്‍ താല്‌പര്യപ്പെടാത്ത ചില നടന്മാരുമുണ്ട്. അമീര്‍ ഖാനും സല്‍മാന്‍ ഖാനുമാണ് പുവത്സരാഘോഷങ്ങളില്‍ പങ്കെടുത്ത് പണം വാരാന്‍ താല്‍പര്യമില്ലാത്ത ബോളിവുഡ് നടന്മാര്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല