ലണ്ടന്‍: ബ്ലാഡറിലുണ്ടായ അണുബാധയെ തുടര്‍ന്ന് ഫിലിപ്പ് രാജാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കിംഗ് ഏഡ്വേര്‍ഡ് VII ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് രാജാവെന്ന് കൊട്ടാരം വൃത്തങ്ങള്‍ അറിയിച്ചു. അടുത്തയാഴ്ച 91 വയസ്സ് തികയുന്ന അദ്ദേഹത്തിന് കുറച്ച് ദിവസങ്ങള്‍ ആശുപത്രിയില്‍ കഴിയേണ്ടിവരുമെന്നാണ് കരുതുന്നത്. വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി രാജ്ഞിയും കുടുംബവും ഞയറാഴ്ച തേംസ് നദിയിലൂടെ ഘോഷയാത്ര നടത്തിയിരുന്നു. കനത്തമഴയത്ത് നടത്തിയ ജലഘോഷയാത്രയാണ് ഫിലിപ്പ് രാജാവിന്റെ അവസ്ഥ മോശമാകാന്‍ കാരണമെന്ന് കരുതുന്നത്. എന്നാല്‍ ബെ്ക്കിംഗ്ഹാം പാലസ് ഇത് സംബന്ധിച്ച് ഔദ്യോഗിക വിശദീകരണമൊന്നും നല്‍കിയിട്ടില്ല.
തിങ്കളാഴ്ച ഉച്ച്ക്ക് രണ്ട് മണിയോടെയാണ് ഫിലിപ്പ് രാജാവിനെ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചത്. കഴിഞ്ഞ ഡിസംബറില്‍ നെഞ്ച് വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ കൊറോണറി ആര്‍ട്ടറിയിലെ ബ്ലോക്ക് നീക്കം ചെയ്തിരുന്നു. രാജ്ഞിക്കൊപ്പം പതിനൊന്ന് ദിവസത്തെ ഔദ്യോഗിക ആസ്‌ട്രേലിയന്‍ സന്ദര്‍ശനം നടത്തി മടങ്ങിയെത്തിയ ഉടനായിരുന്നു വജ്രജൂബിലി ആഘോഷങ്ങളുടെ തുടക്കം.
ബെക്കിംഗ്ഹാം പാലസില്‍ വജ്രജൂബിലി ആഘോഷങ്ങളുടെഭാഗമായി നടക്കുന്ന ജൂബിലി കണ്‍സേര്‍ട്ട് തുടങ്ങുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പാണ് ഫിലിപ്പ് രാജാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കണ്‍സേര്‍ട്ടില്‍ പ്‌ങ്കെടുക്കാന്‍ സാധിക്കാത്തതില്‍ രാജാവ് നിരാശനാണന്ന് കൊട്ടാരം വക്താവ് അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല