1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 19, 2023

സ്വന്തം ലേഖകൻ: ഇറാന്‍ പ്രസിഡന്‍റ് ഇബ്രാഹിം റഈസിയെ സൗദിയിലേക്ക് ക്ഷണിച്ച് സൽമാൻ രാജാവ്. ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ, ഇറാന്‍ പ്രസിഡന്‍റ് ഇബ്രാഹിം റഈസിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സൗദി അറേബ്യ സന്ദർശിക്കാനുള്ള സൽമാൻ രാജാവിന്റെ ക്ഷണം വിദേശകാര്യ മന്ത്രി ഇറാന്‍ പ്രസിഡന്റ്ന് കൈമാറിയത്.

സ്വീകരണ വേളയിൽ ഉഭയകക്ഷി ബന്ധങ്ങളും വിവിധ മേഖലകളിൽ അവ മെച്ചപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള വഴികളും പ്രാദേശിക, രാജ്യാന്തര രംഗങ്ങളിലെ സംഭവവികാസങ്ങളം ചർച്ച ചെയ്തു. നയതന്ത്ര ഉദ്യോഗസ്ഥരെ ജോലിയിൽ തിരികെ കൊണ്ടുവരാൻ ഇറാൻ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് സൗദി വിദേശകാര്യ മന്ത്രി പറഞ്ഞു.

ഇരു രാജ്യങ്ങളുടെയും താൽപ്പര്യങ്ങൾ സംഭാഷണത്തിലും ആശയവിനിമയത്തിലുമാണെന്ന് കൂടിക്കാഴ്ചക്ക് ശേഷം ഇറാൻ പ്രസിഡൻറ് പറഞ്ഞു. മേഖലയിലെ രാജ്യങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ സഹകരണവും ചർച്ചയും കൊണ്ട് മറികടക്കാനാകുമെന്നും ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റഈസി കൂട്ടിച്ചേർത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.