കോടികളുടെ കടബാധ്യതയെത്തുടര്‍ന്ന് നട്ടംതിരിയുന്ന കിങ്ഫിഷര്‍ എയര്‍ലൈന്‍സില്‍ പുതിയ പ്രതിസന്ധി. കഴിഞ്ഞ ഏതാനും ആഴ്ചയ്ക്കിടെ കമ്പനിയില്‍ നിന്ന് 130 ഓളം പൈലറ്റുമാര്‍ രാജിവെച്ചെതാണ് പുതിയ പ്രതിസന്ധിക്ക് കാരണം. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കിങ്ഫിഷര്‍ വന്‍തോതില്‍ സര്‍വീസുകള്‍ റദ്ദാക്കുകയാണ്. ഇതിനു തൊട്ടുപിന്നാലെയാണ് പൈലറ്റുമാരുടെ കൂട്ടരാജി സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.
അതിനിടെ, വിമാനങ്ങള്‍ പാട്ടത്തിനെടുക്കാന്‍ കിങ്ഫിഷറിന് പണം നല്‍കിയ ധനകാര്യ സ്ഥാപനങ്ങളായ ഇന്റര്‍നാഷണല്‍ ലീസ് ഫിനാന്‍സ് കോര്‍പ്പറേഷന്‍, ഇന്‍വെസ്റ്റെക് ഗ്ലോബല്‍ എയര്‍ക്രാഫ്റ്റ് ലീസിങ്, ജിഇ കൊമേഴ്‌സ്യല്‍ ഏവിയേഷന്‍ എന്നിവ വിമാനങ്ങള്‍ തിരിച്ചുപിടിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
6,500 കോടി രൂപയുടെ കടബാധ്യതയാണ് രാജ്യത്തെ രണ്ടാമത്തെ വലിയ സ്വകാര്യ വിമാനക്കമ്പനിയായ കിങ്ഫിഷറിന് നിലവിലുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല