കടക്കെണിയില്‍പ്പെട്ടുഴലുന്ന കിങ്ഫിഷര്‍ എയര്‍ലൈന്‍സ് വിപണി വിഹിതത്തിന്റെ കാര്യത്തില്‍ അഞ്ചാം സ്ഥാനത്തേക്ക് വീണു. തൊട്ടുമുന്‍ മാസം മൂന്നാം സ്ഥാനത്തായിരുന്ന കിങ്ഫിഷറിന്റെ വിപണി വിഹിതം 14 ശതമാനമാണ്. ബജറ്റ് എയര്‍ലൈന്‍ കമ്പനിയായ ഗോ എയര്‍ലൈന്‍സ് മാത്രമാണ് നിലവില്‍ കിങ്ഫിഷറിന് പിന്നില്‍.
രാജ്യത്തെ വിമാനക്കമ്പനികളില്‍ വിപണി വിഹിതത്തിന്റെ കാര്യത്തില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് സ്വകാര്യ വിമാനക്കമ്പനിയായ ജെറ്റ് എയര്‍വേയ്‌സാണ്. 19.8 ശതമാനം വിപണി വിഹിതവുമായി ഇന്‍ഡിഗോയും 17.4 ശതമാനം വിപണി വിഹിതത്തോടെ എയര്‍ ഇന്ത്യയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.
നഷ്ടമുണ്ടാക്കുന്ന റൂട്ടുകളിലുള്ള സേവനങ്ങള്‍ നിര്‍ത്താന്‍ കിങ്ഫിഷര്‍ ഈയിടെ തീരുമാനിച്ചിരുന്നു. കടക്കെണിയിലായ കമ്പനി തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി ഫണ്ട് കണ്ടെത്താന്‍ ബുദ്ധിമുട്ട് നേരിടുകയാണ്. പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ്ബാങ്ക് ഓഫ് ഇന്ത്യ ഉള്‍പ്പെടുന്ന ബാങ്കുകളുടെ ഒരു കണ്‍സോര്‍ഷ്യത്തിന് 6500 കോടിയോളം രൂപ കമ്പനി നല്‍കാനുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല