സ്വന്തം ലേഖകന്‍: കോഴിക്കോട് ചുംബന സമരത്തില്‍ ഞാറ്റുവേല പ്രവര്‍ത്തകരും ഹനുമാന്‍ സേനക്കാരും തമ്മില്‍ തെരുവുയുദ്ധം, 32 പേര്‍ അറസ്റ്റില്‍. സവര്‍ണ ഫാസിസത്തിനെതിരെ ‘ഞാറ്റുവേല’യുടെ നേതൃത്വത്തില്‍ കോഴിക്കോട് സംഘടിപ്പിച്ച ചുംബന സമരത്തിലാണ് ഇരു വിഭാഗങ്ങള്‍ തെരുവില്‍ ഏറ്റുമുട്ടിയത്. സമരക്കാരേയും പ്രതിഷേധക്കാരേയും ഒടുവില്‍ പോലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തി ഓടിയ്ക്കുകയായിരുന്നു.
ഫാസിസത്തിനും അസഹിഷ്ണുതയ്ക്കും എതിരെയായിരുന്നു ചുംബന സമരം ആഹ്വാനം ചെയ്തത്. എന്നാല്‍ സമരം പ്രഖ്യാപിച്ചപ്പോള്‍ തന്നെ എതിര്‍പ്പുമായി ഹനുമാന്‍ സേന രംഗത്തെത്തിയിരുന്നു.
മിഠായി തെരുവില്‍ പുതുവര്‍ഷ ദിനത്തിലാണ് സമരം നടന്നത്. സമരത്തില്‍ പങ്കെടുക്കാന്‍ രാവിലെ എത്തിയ മൂന്ന് പേരെ ഹനുമാന്‍ സേന പ്രവര്‍ത്തകര്‍ ആക്രമിച്ചു. ഇതില്‍ ഭിന്നശേഷിയ്ക്കാരനും ഉണ്ടായിരുന്നു. പിന്നീട് സമരത്തില്‍ പങ്കെടുക്കാനെത്തിയ സ്ത്രീകളെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
കൂടുതല്‍ സമരക്കാര്‍ എത്തിയതോടെ കാര്യങ്ങള്‍ സംഘര്‍ഷാവസ്ഥയിലേക്ക് നീങ്ങി. പ്രതിഷേധിക്കാനെത്തിയ ഹനുമാന്‍ സേനക്കാരെ സമരക്കാരും ആക്രമിച്ചു. സംഘര്‍ഷം രൂക്ഷമായതോടെ പോലീസ് ലാത്തി വീശി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല