സ്വന്തം ലേഖകന്‍: കിഴക്കമ്പലത്ത് പീഡനത്തിനിരയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സാത്താന് സേവാ സംഘക്കാരും ചൂഷണം ചെയ്തതായി സംശയം. പെണ്‍കുട്ടിയുടെ ശരീരത്തില്‍ മുറിവേല്‍പ്പിച്ച സാത്താന് സേവക്കാര്‍ പെണ്‍കുട്ടിയുടെ ശരീരത്തില്‍ നിന്നും രക്തമെടുത്തതായാണ് സൂചന. പെണ്‍കുട്ടി നല്കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.
ഇതിന് പുറമേ പെണ്‍കുട്ടിക്ക് കുടിക്കാന്‍ അശുദ്ധരക്തം നല്‍കിയിട്ടുണ്ടോ എന്നും പോലീസ് സംശയിക്കുന്നുണ്ട്. പീഡനക്കേസിലെ മുഖ്യപ്രതിയും തിരുവോസ്തി മോഷ്ടിച്ചതിന് പള്ളിയില്‍ നിന്നും പുറത്താക്കിയ ആളുമായ അനീഷ തന്നെ ഫോര്‍ട്ട്കൊച്ചിയില്‍ കൊണ്ടുപോയി ചാത്തന്‍സേവാ സംഘത്തിന് കൈമാറിയതായി പെണ്‍കുട്ടി മൊഴി നല്‍കിയിരിരുന്നു.
ഇതേ തുടര്‍ന്നാണ് സാത്താന് സേവാ സംഘം പ്രാര്‍ത്ഥനക്ക് വിധേയമാക്കിയതായി സംശയമുണ്ടായത്. പെണ്‍കുട്ടിയെ നാളെ ഫോര്‍ട്ട് കൊച്ചിയില്‍ കൊണ്ടുപോയി തെളിവെടുപ്പ് നടത്തും. ഫോര്‍ട്ട് കൊച്ചിയില്‍ ഹോംസ്റ്റേയില്‍ കൊണ്ടുപോയി പെണ്‍കുട്ടിക്ക് കുടിക്കാനായി പാനീയം നല്കി. ഈ പാനീയം കുടിച്ചതോടെ ബോധം നഷ്ടമായെന്നും കണ്ണ് തുറക്കുമ്പോള്‍ സാത്താന് സേവാ സംഘത്തിന്റെ പ്രാര്‍ഥന നടക്കുന്നതാണ് കണ്ടതെന്നു പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല