ഒ.ഐ.സി.സി യുകെയുടെ ടി.ഹരിദാസിന്റെ നേതൃത്വത്തില്‍ യുകെയില്‍ കെ.പി.സി.സി നിര്‍ദേശിച്ചിട്ടുള്ള കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നതിനെപ്പറ്റിയും ഒ.ഐ.സി.സിയുടെ മെമ്പര്‍ഷിപ്പ് വിതരണത്തെപ്പറ്റിയും സംഘടനയിലെ മറ്റ് പരസ്പരധാരണകളെപ്പറ്റിയും കെ.കെ.മോഹന്‍ദാസ് കെ.പി.സി.സി സെക്രട്ടറി മാന്നാര്‍ അബ്ദുള്‍ ലത്തിഫുമായി വിശദമായചര്‍ച്ചകള്‍ നടത്തി. കൗണ്ടികളിലും കൗണ്‍സിലുകളിലും കൂടുതല്‍ കമ്മിറ്റികള്‍ രൂപീകരിക്കാനും മെമ്പര്‍ഷിപ്പ് വിതരണം ആരംഭിക്കാനും ഒക്ടോബറോടെ മെമ്പര്‍ഷിപ്പ് പൂര്‍ത്തിയാക്കാനും ചര്‍ച്ചയില്‍ ഇരുനേതാക്കളും തീരുമാനിച്ചു.
സംഘടനയില്‍ നിലവിലുള്ള ചെറിയ തര്‍ക്കങ്ങള്‍ക്ക് പരിഹാരമായി ഈ മാസം 20 നു മുമ്പ് കെ.പി.സി.സി ആസ്ഥാനത്ത് നാട്ടിലുള്ള ഒ.ഐ.സി.സി കമ്മിറ്റിയംഗങ്ങളുമായി വിശദമായ ചര്‍ച്ചകള്‍ നടത്താനും തീരുമാനമുണ്ട്. അതിനുള്ള തീയതി പിന്നീട് അറിയിക്കുമെന്ന് മാന്നാര്‍ അബ്ദുള്‍ ലത്തിഫ് വ്യക്തമാക്കി. പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി യു.ഡി.എഫ് സര്‍ക്കാരിന്റെയും പാര്‍ട്ടിയുടേയും കരങ്ങള്ക്കുശക്തിപകരണമെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം ഇരുനേതാക്കളും ആവശ്യപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല