1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 12, 2015

ധനമന്ത്രി കെ.എം. മാണിയുടെ ബജറ്റ് അവതരണം തടസപ്പെടുത്താന്‍ നിയമസഭ വളയുമെന്ന് യുവമോര്‍ച്ചയും എല്‍ഡിഎഫും പ്രഖ്യാപിച്ച സാഹചര്യത്തില്‍ അക്രമം പൊട്ടിപ്പുറപ്പെടാന്‍ സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ്. വെടിവയ്പുവരെ ഉണ്ടായേക്കാം എന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.

നിയമസഭയ്ക്കുള്ളില്‍ പ്രതിഷേധിക്കാന്‍ അവസരമില്ലാത്ത ബി.ജെ.പി, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ രാഷ്ട്രീയലാഭം ലക്ഷ്യമിട്ട് അക്രമം അഴിച്ചുവിടുമെന്നാണ് സംസ്ഥാന ഇന്റലിജന്‍സ് വിഭാഗം സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയത്.

അന്യജില്ലകളില്‍ നിന്ന് അയ്യായിരത്തോളം യുവമോര്‍ച്ചക്കാര്‍ സമരത്തിനായി തലസ്ഥാനത്തെത്തുമെന്നാണ് ഇന്റലിജന്‍സ് കണക്ക്. ഒപ്പം എല്‍.ഡി.എഫിന്റെ പതിനായിരം പ്രവര്‍ത്തകരുമെത്തുന്നതിനാല്‍ സി.പി.എം, യുവമോര്‍ച്ച സംഘര്‍ഷത്തിനുള്ള സാദ്ധ്യത റിപ്പോര്‍ട്ട് തള്ളിക്കളയുന്നില്ല. അതിനാല്‍ ബഡ്ജറ്റ് ദിവസം നഗരത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചേക്കും.

സംസ്ഥാന ബഡ്ജറ്റ് അവതരണം നടക്കുന്ന വെള്ളിയാഴ്ച തിരുവനന്തപുരം കോര്‍പ്പറേഷനിലെ 21 വാര്‍ഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകുകയാണെങ്കില്‍ അക്രമികളെ ശക്തമായി നേരിടാനാണ് പോലീസിന് ലഭിച്ചിട്ടുള്ള നിര്‍ദേശം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.