1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 11, 2015

സാജന്‍ എഴരത്ത്

മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടിലെ അതിപുരാതനമായ ഫ്രൂഷ്ബറി കത്തോലിക്കാ രൂപതതയില്‍ ഇദംപ്രഥമമായി സ്ഥാപിച്ച ക്‌നാനായ കാത്തലിക് ചാപ്ലെയിന്‍സി ഈ മാസം 25ന് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. അന്നേദിവസം വിഥിന്‍ഷോയിലെ സെന്റ് ആന്റണീസ് ദേവാലയത്തില്‍ അര്‍പ്പിക്കപ്പെടുന്ന ദിവ്യബലിയില്‍ ഫ്രൂഷ്ബറി രൂപതാ അധ്യക്ഷന്‍ ബിഷപ്പ് മാര്‍ ഡേവിസ് പ്രതിഷ്ഠ നടത്തും.

യുകെയിലെ മുഴുവന്‍ ക്‌നാനായ മക്കള്‍ക്കും അവരുടെ സഭാ ജീവിതത്തിലെ ചരിത്ര മുഹൂര്‍ത്തമാണിത്. പ്രവാസി നാട്ടില്‍ തങ്ങളെ ഔദ്യോഗിക സഭാ സമൂഹമായി യൂറോപ്പിലെ കത്തോലിക്കാ സഭ അംഗീകരിക്കുന്ന ഈ പുണ്യദിനം എല്ലാ കത്തോലിക്കര്‍ക്കും പ്രത്യേകിത്ത് ഓരോ ക്‌നാനായക്കാര്‍ക്കും അഭിമാനത്തിന്റെ ദിനമാണ്. ഈ സാഹചര്യത്തില്‍ ഏപ്രില്‍ 25നെ പ്രാര്‍ത്ഥനാ ദിനമായി പ്രഖ്യാപിച്ചിരിക്കുകയാണ് യുകെയിലെ ക്‌നാനായക്കാര്‍.

രാവിലെ 11ന് സെന്റ് ആന്റണീസ് ദേവാലയത്തില്‍ ബിഷപ്പിനെയും മറ്റു വൈദീകരെയും സ്വീകരിക്കും. സീറോ മലബാര്‍ റീത്തില്‍ അര്‍പ്പിക്കപ്പെടുന്ന സമൂഹബലിയില്‍ അഭിവന്ദ്യ ബിഷപ്പ് മാര്‍ക്ക് ഡേവിസ് വചന സന്ദേശം നല്‍കും. തുടര്‍ന്ന് ഉദ്ഘാടനവും നിര്‍വഹിക്കും.

17ാം നൂറ്റാണ്ടിലെ വിജയഗാഥ രചിച്ച് മുന്നേറുന്ന ക്‌നാനായ സമൂഹത്തിന്റെ അഭിമാനപൂര്‍വമായ ചരിത്ര മുഹൂര്‍ത്തങ്ങളെ പുനരാവിഷ്‌ക്കരിച്ചുകൊണ്ടുള്ള പരിപാടികള്‍ക്കായിരിക്കും വിശുദ്ധ കുര്‍ബ്ബാനയെ തുടര്‍ന്നുള്ള പൊതു സമ്മേളനത്തില്‍ അരങ്ങേറുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.