ലണ്ടന്‍: ലണ്ടന്‍ സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്സ്ക്നാനായ ദേവാലയത്തില്‍ വലിയ പെരുന്നാള്‍ ആചരിക്കുന്നു. ഈ വരുന്ന ഞായറാഴ്ച 11.30ന് വിശുദ്ധ ബലിയും തുടര്‍ന്ന് റാസയും നേര്‍ച്ചവിളമ്പും ഉണ്ടായിരിക്കുന്നതാണ്. ഇടവക വികാരി റവ. ഫാ. ജോമോന് പുന്നൂസ് ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. വിശുദ്ധ കുര്‍ബാനയിലും മറ്റു പരിപാടികളിലും പങ്കുകൊണ്ട് അനുഗ്രഹം പ്രാപിക്കുവാന്‍ എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി ഇടവക ഭരണ സമിതി അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
മോന്‍സി എബ്രഹാം 07904314940
ജയിംസ് ഏബ്രഹാം 0741110069
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല