1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 26, 2015

ടോം ജോസ് തടിയംപാട്

ആയിരക്കണക്കിനു UKയിലെ ക്‌നാനായ ക്കാരെ സാക്ഷിയാക്കി ഷുസ്ബറി രൂപതയില്‍ ക്‌നനയക്കാര്‍ക്ക് വേണ്ടി കഴിഞ്ഞ ഡിസംബറില്‍ അനുവതിച്ച ക്‌നാനായ ചപ്‌ളിന്‍സി ഷുസ്ബറി ബിഷപ്പ് മാര്‍ക്ക് ഡേവിഡ് ശനിയാഴ്ച ഉത്ഘാടനം ചെയ്തു .വിശുദ്ധ കുര്‍ബനക്കും ഉല്‍ഘടനത്തിനും വേണ്ടി പള്ളി അങ്കണത്തില്‍ എത്തിയ ബിഷപ്പിനു രജോജിതമായ സ്വികരണം ആണ് നല്‍കിയത്

കേരളത്തിലെ ക്‌നാനായക്കാര്‍ക്ക് മാത്രമായി രൂപത അനുവദിച്ച വിശുദ്ധ പത്താം പീയുസിന് ശേഷം യൂറോപ്പില്‍ ആദ്യമായിട്ടാണ് ക്‌നനയക്കാര്‍ക്ക് വേണ്ടി ഒരു ചാപ്ലയന്‍സി അനുവദിക്കുന്നത്. ഷൂസ്ബരി രൂപത മെത്രാന്‍ ബിഷപ്പ് മാര്‍ക്ക് ഡേവിഡ ചെയ്ത ഈ മഹത്തയ സഹായം ക്‌നാനായ സമൂഹത്തിനു തന്നെ വലിയ നേട്ടം ആണ് ഉണ്ടാക്കിയിരിക്കുന്നത് .സ്വികരണത്തിന് ഉള്ള ഒരുക്കങ്ങള്‍ നടത്തിയത് ഫാദര്‍ സജി മലയില്‍ പുത്തന്‍ പുരയുടെ നേതൃത്വത്തില്‍ ആയിരുന്നു. ചരിത്രപരമായ തീരുമാനം കൈകൊണ്ട ബിഷപ്പ് മാര്‍കിനു വന്‍പിച്ച സ്വികരണം ആണ് പള്ളി അങ്കണത്തില്‍ ശനിയാഴ്ചരാവിലെ 11 മണിക്ക് നല്‍കിയത്

ആദ്യ കുടിയേറ്റത്തിന്റെ സ്മരണക്കായി 72 ദമ്പതികള്‍ പരമ്പരാഗത വേഷമായ ഷര്‍ട്ടും മുണ്ടും ചട്ടയും അണിഞ്ഞ് സ്വീകരണ നിരയുടെ മുന്‍നിരയില്‍ അണിനിരന്നു അതോടൊപ്പം വാളും ചുരികയും ധരിച്ച കുട്ടികളും മുന്‍ നിരയില്‍ സ്ഥാനം പിഠിച്ചിരുന്നു . മറ്റു പുരുഷന്മാര്‍ വെളുത്ത ഷര്‍ട്ടും മുണ്ടും ധരിചപ്പോള്‍ ക്‌നാനായ വനിതകള്‍ നീല സാരി അണിഞ്ഞായിരുന്നു എത്തിച്ചേര്‍ന്നത് .
ഈ ചരിത്ര മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷിയകുന്നതിനു വേണ്ടി UK യുടെ വിവിത ഭാഗങ്ങളില്‍ നിന്നും ആയിരത്തോളം ക്‌നാനായക്കാരന് മന്‌ചെസ്റ്റ്‌റില്‍ എത്തിച്ചേര്‍ന്നത് ഷുസ്ബറി ബിഷപ്പ്ന്റെ നേത്രുത്തില്‍ പതിനൊന്നു അച്ഛന്മാരന് കുര്‍ബാനയില്‍ പങ്കെടുത്തത് ഷുസ്ബറി സീറോമലബാര്‍ സഭ ചപ്ലെന്‍ ഫാദര്‍ ലോനപ്പന്‍ മറ്റു പരിപാടികള്‍ നിമിത്തം പരിപാടികളുടെ അദൃതില്‍ വന്നു പങ്കെടുത്തു മടങ്ങി.  ക്‌നാനായക്കാരെ സംബന്ധിച്ചിടത്തോളം അക്ഷരാര്‍ത്ഥത്തില്‍ ചരിത്രപരം തന്നെയാണ് ഇന്നു നടന്ന ചടങ്ങുകള്‍ . ഷുസ്ബറി ബിഷപ്പ് എന്നാ ഞാന്‍ ദൈവഹിത പ്രകാരം എന്റെ അധികാരങ്ങള്‍ ഉപയോഗിച്ചു ഫാദര്‍ സജിയെ ക്‌നാനായ ചാപ്ലിന്‍ ആയി നിയമിക്കുന്നു എന്നു കുര്‍ബനക്കിടയില്‍ പ്രഖൃപിച്ചപ്പോള്‍ ക്‌നാനായ ക്കാരുടെ അന്തരല്‍മാവില്‍ നിന്നും ഉയര്‍ന്ന സന്തോഷം കൈയടികള്‍ ആയി നിലക്കാത്ത പ്രവാഹം പോലെ പുറത്തേക്കുഒഴുകി .
എന്റെ മുന്‍ഗാമി ആയിരുന്ന ബിഷപ്പ് ബ്രയാന്‍ മൈക്കില്‍ നോബിള്‍ ആയിരുന്നു ഫാദര്‍ സജിയെ നിയമിച്ചത് എങ്കിലും കഴിഞ്ഞ 10 വര്‍ഷത്തെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനം അഭിന്ദനര്‍ഹം ആയിരുന്നു എന്നും ബിഷപ്പ് പറഞ്ഞു.


ലോകത്ത് ആകമാനം ക്രിസ്ഥിയനികള്‍ വേട്ടയടപ്പെടുന്നു, ഏറ്റവും പഴയ ക്രിസ്തൃന്‍ സമൂഹം ആയ സിറിയയിലെ 72 കുടുംബങ്ങള്‍ ഇന്നലെ ഒരു ദിവസം തന്നെ പാലയനം ചെയ്തു കഴിഞ്ഞു കുഞ്ഞു കുട്ടികള്‍ പോലും മതത്തിന്റെ പേരില്‍ വേട്ടയപ്പെടുമ്പോള്‍ നമ്മള്‍ കൂടുതല്‍ വിശ്വാസത്തില്‍ കൂടി വേണം കടന്നു പോകാന്‍ അതിനു ഫാദര്‍ സജിയുടെ സാനൃതിം നിങ്ങള്‍ക്ക് കൂടുതല്‍ പ്രചോധനം ചെയ്യും എന്നും ഞാന്‍ പ്രതൃാശിക്കുന്നു എന്നും ബിഷപ്പ് പറഞ്ഞു . കുര്‍ബാനയില്‍ ഇംഗ്ലീഷ് സമൂഹത്തിന്റെ സാനൃതിവും ഉണ്ടായിരുന്നു .

കുര്‍ബാനയ്ക്ക് ശേഷം നടന്ന സമ്മേളനം വെല്‍കം ഡാന്‍സ്ടു കൂടി യാണ് ആരംഭിച്ചത് യോഗത്തില്‍ പ്രസംഗിച്ച ഫാദര്‍ മൈക്കില്‍ കാനാന്‍ വിശ്വസത്തിലും സ്‌നേഹത്തിലും ജീവിക്കാന്‍ നിങ്ങള്‍ക്ക് കഴിയട്ടെ എന്നു ആശംസിച്ചു പിന്നിട് പ്രസംഗിച്ച UKKCA പ്രസിഡണ്ട് ബെന്നി മാവേലി ഞങ്ങള്‍ക്ക് കിട്ടിയ ഈ അംഗികാരം വിശ്വസം വളര്‍ത്തുന്നതിനും ഇവിടുത്തെ കത്തോലിക് സമൂഹവും ആയി കൂടുതല്‍ അടുത്ത് പ്രവര്‍ത്തിക്കുന്നതിനും ഉപഹരിക്കും എന്നും, ഞങള്‍ എന്നും വിശ്വസ്തനിലനിര്‍ത്തും എന്നും പറഞ്ഞു .
UKKCA യുവജന വിഭാഗം പ്രസിഡണ്ട് ഷിബില്‍ ജോസ് എന്നിവരും പ്രസംഗിച്ചു .ക്‌നാനായ ചരിത്രം അടങ്ങിയ വീഡിയോ ബിഷപ്പ് മാര്‍കിനെ കാണിച്ചു അതോടൊപ്പം പുതിയ ചാപ്ലിന്‍ ഫാദര്‍ സജിയെ ആശംസിച്ചു കൊണ്ട് കോട്ടയം മെത്രാന്‍ മാര്‍ മാത്യു മൂലകാട്ടിന്റെ വീഡിയോ പ്രഭാഷണവും കാണിച്ചു .തടിയില്‍ കടഞ്ഞെടുത്ത മനോഹരമായ രൂപം ബിഷപ്പ് മാര്‍ക്കിനു ഉപഹാരം ആയി നല്‍കി .ബിഷപ്പ് കേക്ക് മുറിച്ചു ക്‌നാനായക്കാരുടെ സന്തോഷത്തില്‍ പങ്കു ചേര്‍ന്നു .
പള്ളിക്ക് പുറത്തു നടന്ന ബിഷപ്പ്‌നെയും അച്ചന്മാരെയും നടുക്ക് നിറുത്തി നടത്തിയ നടവിളിയില്‍ UKKCA കമ്മിറ്റി അംഗങ്ങള്‍ സജീവം ആയി പങ്കെടുത്തു. സമ്മേളനസ്ഥലവും അള്‍താരയും മനോഹരമായി അലംഗരിച്ചിരുന്നു അവിടെ ക്‌നാനായ കുടിയേറ്റത്തിന്റെ ചരിത്രവര്ഷം AD 345 പുഷ്പ്പങ്ങള്‍ കൊണ്ട് അലങ്കരിച്ചിരുന്നു അതോടൊപ്പം കുടിയേറ്റത്തെ പ്രധിനിതികരിച്ക്കുന്ന കപ്പലും സ്ഥാപിച്ചിരുന്നു

വെല്‍ക്കം ഡാന്‍സും മറ്റു പ്രോഗ്രമുകളും കോഡിനെറ്റ് ചെയ്തത് നിമിഷ ബേബി , ഷെറില്‍ ബേബി , എന്നിവര്‍ ആയിരുന്നു വര്‍ണ്ണ ശബളമായ ഈ പരിപാടികള്‍ ക്രമത്തില്‍ മനോഹരമായി അവധാരിപ്പിച്ച മാന്‍ചെസ്ടറിലെ സംഗാടകരെ അഭിനധിക്കാതിരിക്കാന്‍ കഴിയില്ല . പരിപാടികള്‍ക്ക് ശേഷം രുചികരമായപിടിയും കോഴിയും കഴിച്ചാണ് എല്ലാവരും പിരിഞ്ഞത്

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.